സര്‍ക്കാരിനെതിരെ യുദ്ധകളമൊരിക്കി പ്രതിപക്ഷം

Jun 24, 2022 - 06:02
0
സര്‍ക്കാരിനെതിരെ യുദ്ധകളമൊരിക്കി പ്രതിപക്ഷം



സ്വര്‍ണ്ണക്കടത്ത് ആരോപണത്തില്‍ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം കൊടുമ്പിരിക്കൊണ്ടിരിക്കെ നിയമസഭാ സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കമാകും. ഭരണ പ്രതിപക്ഷ വാക്പോരില്‍ പതിനഞ്ചാം കേരള നിയമസഭയുടെ അഞ്ചാം സമ്മേളനം പ്രക്ഷുബ്ധമാകുമെന്നുറപ്പാണ്. തിങ്കളാഴ്ച ആരംഭിക്കുന്ന സഭാസമ്മേളനം ജൂലൈ 27 ന് സമാപിക്കും. ജൂണ്‍ 27 മുതല്‍ ജൂലൈ 27 വരെ 23 ദിവസങ്ങളിലായാണ് പതിനഞ്ചാം കേരളാ നിയമസഭയുടെ അഞ്ചാം സമ്മേളനം ചേരുക. 2022- 23 സാമ്പത്തിക വര്‍ഷത്തെ ധനാഭ്യര്‍ത്ഥന ചര്‍ച്ചകള്‍ പാസാക്കലാണ് പ്രധാന അജണ്ട. 13 ദിവസമാണ് ധനാഭ്യര്‍ത്ഥന ചര്‍ച്ചകള്‍ക്കായി മാറ്റിവെച്ചിരിക്കുന്ന്. ധനകാര്യ ബില്ലുള്‍പ്പെടെ മറ്റുബില്ലുകളും ഈ സഭാ സമ്മേളനത്തിന്റെ പരിഗണനക്ക് വരും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User