ആറായിരം കോടി ബാക്കി വെച്ചാണ് എൽഡിഎഫ് സർക്കാർ ഇറങ്ങിയത്; ബജറ്റിൽ രൂക്ഷ വിമർശനവുമായി പിണറായി വിജയൻ

Jun 19, 2026 - 16:13
Updated: 3 months ago
0
ആറായിരം കോടി ബാക്കി വെച്ചാണ് എൽഡിഎഫ് സർക്കാർ ഇറങ്ങിയത്; ബജറ്റിൽ രൂക്ഷ വിമർശനവുമായി പിണറായി വിജയൻ

തിരുവനന്തപുരം: ഇന്ന് യുഡിഫ് സർക്കാർ അവതരിപ്പിച്ച ആദ്യ ബജറ്റിനെതിരെ രൂക്ഷ വിമര്ശാനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കേരളം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന ധാരണയാണ് ആമുഖത്തിലും മുഖ്യമന്ത്രിയുടെ പ്രസംഗത്തിലും ഉയർന്നുവന്നത് എന്നാണ് പിണറായി വിജയൻ വിമർശിക്കുന്നത്. എന്നാൽ, ബജറ്റ് അവതരണം പരിശോധിക്കുമ്പോൾ അതല്ല വാസ്തവമെന്നും വിവിധ മേഖലകൾക്കായി2000 കോടി രൂപയുടെ അധിക വിഹിതം അനുവദിക്കാൻ സർക്കാരിന് സാധിച്ചിട്ടുണ്ട് എന്നും പിണറായി വിജയൻ ചൂണ്ടികാണിച്ചു. സാമ്പത്തീക പ്രതിസന്ധി എന്നത് വെറും രാഷ്ട്രീയ ആക്ഷേപം മാത്രമാണെന്നും ആറായിരം കോടി ബാക്കി വെച്ചാണ് എൽഡിഎഫ് സർക്കാർ ഇറങ്ങിയതെന്നും പിണറായി വിജയൻ വ്യക്തമാക്കി. ധവളപത്രമെന്നത് ഒരു മുൻ‌കൂർ ജാമ്യം മാത്രമായിരുന്നുവെന്നും പിണറായി വിജയൻ വിമർശിച്ചു.  

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User