കളക്‌ട്രേറ്റ് മാര്‍ച്ച് പാടില്ലെന്ന് പൊലീസ്; പോയി പണിനോക്കാന്‍ സുധാകരന്‍

Jun 10, 2022 - 03:12
0
കളക്‌ട്രേറ്റ് മാര്‍ച്ച് പാടില്ലെന്ന് പൊലീസ്; പോയി പണിനോക്കാന്‍ സുധാകരന്‍

കണ്ണൂര്‍: കണ്ണൂര്‍ കളക്‌ട്രേറ്റ് മാര്‍ച്ചിന് മുന്നോടിയായി പൊലീസ് പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങള്‍ തള്ളി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. സ്വര്‍ണക്കടത്ത് കേസില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് നടത്തുന്ന കളക്‌ട്രേറ്റ് മാര്‍ച്ചിന്റെ സംസ്ഥാനതല ഉദ്ഘാടനമാണ് കണ്ണൂരില്‍ സംഘടിപ്പിച്ചത്. അക്രമ സാധ്യത ചൂണ്ടിക്കാട്ടിയാണ് പൊലീസ് മാര്‍ച്ചിന് അനുമതി നിഷേധിച്ചത്. എന്നാല്‍ പൊലീസിന്റെ മുന്നറിയിപ്പ് തള്ളി മാര്‍ച്ച് നടത്തുവാന്‍ സുധാകരന്‍ തീരുമാനിക്കുകയായിരുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User