നിരോധിക്കണമെന്ന് പറഞ്ഞ ഹൈബിക്ക് മറുപണിയുമായി എസ്എഫ്‌ഐ

Aug 10, 2022 - 03:58
0
നിരോധിക്കണമെന്ന് പറഞ്ഞ ഹൈബിക്ക് മറുപണിയുമായി എസ്എഫ്‌ഐ

കൊച്ചി: എസ് എഫ് ഐ നിരോധിക്കണമെന്ന് പാര്‍ലമെന്റില്‍ ആവശ്യപ്പെട്ട ഹൈബി ഈഡന്‍ എംപിക്ക് മറുപടിയുമായി മഹാരാജാസ് എസ് എഫ് ഐ യൂണിറ്റ്. ഇന്ദിരയ്ക്ക് കഴിഞ്ഞിട്ടില്ല, പിന്നല്ലേ ഈഡന് എന്നെഴുതിയ ബാനര്‍ എറണാകുളം മഹാരാജാസ് കോളജിന്റെ മുന്നില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടായിരുന്നു എസ്.എഫ്.ഐയുടെ പ്രതിഷേധം. വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുകയും മൗലിക അവകാശങ്ങള്‍ നിഷേധിക്കുകയും ചെയ്യുന്ന എസ്എഫ്‌ഐയെ ഭീകര സംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി നിരോധിക്കണെമന്നായിരുന്നു ഹൈബി ഈഡന്‍ പറഞ്ഞത്. തിരുവനന്തപുരം ലോ കോളേജിലെ സംഘര്‍ഷം ലോക്‌സഭയില്‍ ഉന്നയിച്ച് സംസാരിക്കവേയാണ് ഹൈബി ഈഡന്‍ എം.പി എസ്എഫ്‌ഐയെ നിരോധിക്കണം എന്നാവശ്യപ്പെട്ടത്. സംഭവത്തില്‍ തിരുവനന്തപുരം മ്യൂസിയം പൊലീസ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിരുന്നു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User