സരിതയ്ക്ക് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി

Aug 10, 2022 - 03:35
0
സരിതയ്ക്ക് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി

കൊച്ചി: സോളാര്‍ കേസ് പ്രതി സരിതാ നായര്‍ക്ക് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി. സ്വപ്നയുടെ മൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് സരിതാ നായര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തളളി. മുഖ്യമന്ത്രിയ്ക്കും കുടുംബാഗങ്ങള്‍ക്കുമെതിരെ സ്വപ്ന സുരേഷ് നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പാണ് സരിത തേടിയത്. തനിക്കെതിരെ ഇതില്‍ പരാമര്‍ശമുണ്ടെന്നായിരുന്നു വാദം. എന്നാല്‍ രഹസ്യമൊഴി പൊതുരേഖയല്ലെന്ന കണ്ടെത്തലോടെയാണ്  സരിതയുടെ ഹര്‍ജി തള്ളിയത്. സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെടാന്‍ എന്തവകാശമെന്ന് സരിത എസ് നായരോട് ഹൈക്കോടതി കേസ് പരിഗണിക്കുന്ന വേളയില്‍ ചോദിച്ചിരുന്നു. കേസുമായി ബന്ധമില്ലാത്ത ആള്‍ക്കെങ്ങനെ രഹസ്യമൊഴിപ്പകര്‍പ്പ് ആവശ്യപ്പെടാനാകുമെനാണ് ഹൈക്കോടതി ചോദിച്ചത്.മ

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User