വിദ്യാർത്ഥിനികളുടെ ലൈംഗിക ആരോപണത്തെ തുടർന്ന് അദ്ധ്യാപകനായ സിപിഎം നഗരസഭാ കൗണ്സിലർ രാജിവെച്ചു.
60 ഓളം വിദ്യാർത്ഥിനികളെ പീഡിപ്പിച്ചു
അദ്ധ്യാപകനായി ജോലി ചെയ്യുന്ന സമയത്ത് 60 ഓളം വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച മലപ്പുറം നഗരസഭ അംഗം കെ വി ശശികുമാർ നഗരസഭ അംഗത്വം രാജിവെച്ചു. ശശികുമാർ ജോലി ചെയ്ത എയ്ഡഡ് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനികൾ ആണ് പരാതി നൽകിയത്. സ്കൂളിൽ നിന്നും വിരമിച്ചതിന് ശേഷം അധ്യാപകജീവിതവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിന് താഴെയാണ് ആദ്യത്തെ ആരോപണം ഉണ്ടായത്.
പല കാലങ്ങളായി അറുപതോളം വിദ്യാർത്ഥിനികളെ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ പറയുന്നത്.2019 ൽ വിദ്യാർത്ഥിനികൾ പരാതിപ്പെട്ടിരുന്നുവെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ലെന്നും പരാതിയിൽ പറയുന്നു.
