തൃക്കാക്കരയിൽ 19 സ്ഥാനാർഥികൾ. ചങ്ങനാശ്ശേരി സ്വദേശി ജോമോൻ ജോസഫ് സ്വതന്ത്രനായി മത്സരിക്കും

തൃക്കാക്കരയിൽ 19 സ്ഥാനാർഥികൾ.  ചങ്ങനാശ്ശേരി സ്വദേശി ജോമോൻ ജോസഫ് സ്വതന്ത്രനായി മത്സരിക്കും

 നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയം കഴിഞ്ഞപ്പോൾ തൃക്കാക്കരയിൽ ആകെ 19 സ്ഥാനാർത്ഥികളാണ് പത്രിക സമർപ്പിച്ചത്. ഇടതുമുന്നണി സ്ഥാനാർത്ഥി ഡോ ജോ ജോസഫിന് അപര ഭീഷണിയുണ്ട്. ചങ്ങനാശേരി സ്വദേശി ജോമോൻ ജോസഫാണ് അപരൻ.

ഇദ്ദേഹം സ്വതന്ത്ര സ്ഥാനാർത്ഥിയാണ്. തന്റെ സ്ഥാനാർത്ഥിത്വത്തിന് പിന്നിൽ രാഷ്ട്രീയമില്ലെന്ന് ജോമോൻ ജോസഫ് പറഞ്ഞു. പരിസ്ഥിതി പ്രവർത്തകൻ ജോൺ പെരുവന്താനവും തൃക്കാക്കരയിൽ മത്സരിക്കാനായി പത്രിക സമർപ്പിച്ചിട്ടുണ്ട്. യുഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ക്ക് അപര ഭീഷണി ഇല്ല. എന്നാല്‍ ഇടത് സ്ഥാനാര്‍ഥി ജോ ജോസഫിന്‍റെ പേരിനോട് സാമ്യമുളള ചങ്ങനാശേരിക്കാരന്‍ ജോമോന്‍ ജോസഫ് സ്രാമ്പിക്കല്‍ സ്വതന്ത്രനായി മല്‍സരിക്കാന്‍ പത്രിക നല്‍കിയത് പ്രചാരണ രംഗത്തും ചൂടേറിയ ചർച്ചയാവും. തന്‍റെ സ്ഥാനാര്‍ഥിത്വത്തിനു പിന്നില്‍ രാഷ്ട്രീയമില്ലെന്നാണ് ജോമോന്‍റെ അവകാശവാദം.

മുമ്പ് പാലായില്‍ ജോസ് ടോം മല്‍സരിച്ചപ്പോഴും ചങ്ങനാശേരിയില്‍ ജോബ് മൈക്കിള്‍ മല്‍സരിച്ചപ്പോഴും ജോമോന്‍ ജോസഫ് അപരനായി പത്രിക നൽകിയിരുന്നു.