സിനിമ നടൻ കൊച്ചു പ്രേമൻ അന്തരിച്ചു

സിനിമ നടൻ കൊച്ചു പ്രേമൻ അന്തരിച്ചു

Aaaa
പ്രശസ്ത സിനിമ നടൻ കൊച്ചു പ്രേമൻ (68 ) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖം അലട്ടിയിരുന്നു.തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. സിനിമ, സീരിയൽ, നാടക മേഖലകളിൽ തന്റേതായ വ്യക്തിത്വം പതിപ്പിച്ച അദ്ദേഹത്തിന്റെ അഭിനയ രീതിയും,ആകാരവും, സംഭാഷണ ശൈലിയും ശ്രദ്ദേയമായിരുന്നു. ഏകദേശം ഇരുന്നൂറ്റി അൻപത് സിനിമകളിൽ അഭനയിച്ചിട്ടുണ്ട്. ഏഴ് നിറങ്ങൾ ആണ് ആദ്യ ചിത്രം.
ദില്ലിവാലാ രാജകുമാരൻ, പട്ടാഭിഷേകം, തിളക്കം, കല്യാണരാമൻ, ഓർഡിനറി, മായാമോഹിനി, ട്രിവാൻഡ്രം ലോഡ്ജ് അങ്ങനെ നിരവധി സിനിമകളിൽ അവതരിപ്പിച്ച കഥാപാത്രങ്ങൾ അദ്ദേഹത്തെ കൂടുതൽ ജനപ്രീയനാക്കി. തിളക്കം സിനിമയിലെ വെളിച്ചപ്പാടിന്റെ കഥാപാത്രവും, കല്യാണരാമനിലെ കാര്യസ്ഥന്റെ വേഷവും പ്രശസ്തി നേടി.