ഇന്ധനവില ജിഎസ്ടി പരിധിയില്‍ ഉൾപ്പെടുത്തുന്നതിനെ കേരളം എതിർക്കുന്നു- കേന്ദ്ര പെട്രോളിയം മന്ത്രി

ഇന്ധനവില ജിഎസ്ടി പരിധിയില്‍ ഉൾപ്പെടുത്തുന്നതിനെ കേരളം എതിർക്കുന്നു- കേന്ദ്ര പെട്രോളിയം മന്ത്രി


ഇന്ധനവില ജി.എസ്.ടി പരിധിയില്‍ കൊണ്ടുവരാനുള്ള നീക്കത്തിന് കേരളം എതിരു നില്ക്കുന്നതായി കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി.ജി.എസ്.ടി യോഗത്തിന്റെ പരിഗണനയ്ക്ക് വിഷയം വയ്ക്കാന്‍ കേരളാ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍, കേരളത്തിലെ ധനമന്ത്രി ഇതിനോട് യോജിച്ചില്ല.

പെട്രോള്‍ വില ജിഎസ്ടിക്ക് കീഴില്‍ കൊണ്ടു വരാന്‍ മോദി സര്‍ക്കാര്‍ തയ്യാറാണ്. ഇന്ധനവില ജിഎസ്ടിക്ക് കീഴില്‍ കൊണ്ടു വരാന്‍ സംസ്ഥാനങ്ങള്‍ കേന്ദ്ര സര്‍ക്കാരുമായി ധാരണയിലെത്തണം. ഇക്കാര്യത്തില്‍ സംസ്ഥാനങ്ങളാണ് ക്രിയാത്മകമായ നിലപാട് സ്വീകരിക്കേണ്ടതെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.