കെഎസ്‌യു കോഴിക്കോട് ജില്ലാ സെക്രട്ടറി ബുഷർ ജംഹരിനെതിരെ കാപ്പ ചുമത്തിയത് ഹൈക്കോടതി റദ്ദാക്കി

Dec 06, 2022 - 22:16
0
കെഎസ്‌യു കോഴിക്കോട് ജില്ലാ സെക്രട്ടറി ബുഷർ ജംഹരിനെതിരെ കാപ്പ ചുമത്തിയത് ഹൈക്കോടതി റദ്ദാക്കി


രാഷ്ട്രീയ പകപോക്കിനെ തുടർന്ന് കാപ്പ ചുമത്തി ജയിലിൽ അടച്ച കെഎസ്‍യു കോഴിക്കോട് ജില്ലാ സെക്രട്ടറി ബുഷർ ജംഹരിനെതിരെ കാപ്പ ചുമത്തിയത് ഹൈക്കോടതി റദ്ദാക്കി. തിരുവനന്തപുരം ലോ കോളേജിലെ വിദ്യാർത്ഥിയായ ബുഷർ ജംഹറിനെതിരെ ആരോപിച്ച കേസുകളിൽ കരുതൽ തടങ്കൽ ആവശ്യമില്ലെന്നും നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും  കണ്ടെത്തിയാണ് ജസ്റ്റിസ് അലക്സാണ്ടർ തോമസിന്‍റെ നടപടി.  2022 ജൂണ്‍ 27 നാണ് ബുഷർ ജംഹരിനെ കാപ്പ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്. രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി വിവിധ കേസുകളിൽ പ്രതിയായതിനെ തുടർന്നാണ് നിയമവിരുദ്ധമായി പോലീസ് കാപ്പ ചുമത്തിയത്. ഇത് ചോദ്യം ചെയ്ത് ജംഹരിന്റെ അമ്മ ജഷീലയാണ് ഹൈക്കോടതിയെ സമീപിച്ചത്. 180 ലേറെ ദിവസമായി ബുഷർ ജംഹർ വിയ്യൂർ ജയിലിൽ കഴിയുകയാണ്. നിലവിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ ആണ് ബുഷർ ജംഹർ. ബുഷർ ജംഹറിനെ ഇന്ന് തന്നെ മോചിപ്പിക്കാനാണ് കോടതി ഉത്തരവിട്ടത്. ഇ മെയിൽ വഴി ജെയിൽ സൂപ്രണ്ടിന് ഉത്തരവ് അയക്കാനും കോടതി നിർദ്ദേശം നല്‍കി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User