ഹിമാചൽ പ്രദേശ് വോട്ടെടുപ്പ് 67 ശതമാനം, സമാധാനപരം
ഹിമാചൽ പ്രദേശ് സംസ്ഥാന നിയമസഭയിലേക്കു നടന്ന തെരഞ്ഞെടുപ്പ് ആവേശഭരിതവും സമാധാനപരവുമായി അവസാനിച്ചു. ഏറ്റവും ഒടുവിൽ ലഭിക്കുന്ന കണക്കനുസരിച്ച് 67 ശതമാനമാണ് പോളിംഗ് നില. വൈകുന്നേരം അഞ്ചിനു ലഭിച്ച കണക്ക് പ്രകാരം 65.92 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. രാത്രി വൈകി മാത്രമേ അവസാനത്തെ നില അറിയാനാവൂ. പുതുമുഖങ്ങളടക്കം വോട്ടർമാർ നല്ല നിലയിൽ വോട്ട് ചെയ്യാനെത്തിയെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി. ആകെ പോളിംഗ് നില 70 ശതമാനം എത്താനും സാധ്യതയെന്ന് ഔദ്യോഗിക വൃത്തങ്ങൾ. ലോകത്തെ ഏറ്റവും ഉയരം കൂടിയ പ്രദേശത്തെ പോളിംഗ് സ്റ്റേഷൻ ഹിമാചലിലെ താഷിഗംഗയാണ്. ഇവിടെ ആകെ 52 വോട്ടർമാരാണുള്ളത്. അവരിൽ 51 പേരുംവോട്ട് ചെയ്യാനെത്തി. ഇതാണ് ഇന്നത്തെ റെക്കോഡ് പോളിംഗ്.