സോണിയും പുറത്തിറങ്ങി; ഒന്നും ചെയ്യാനാകാതെ പിണറായി വിജയന്‍

Aug 04, 2022 - 05:46
0
സോണിയും പുറത്തിറങ്ങി; ഒന്നും ചെയ്യാനാകാതെ പിണറായി വിജയന്‍

കൊച്ചി: മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് അറസ്റ്റ് ചെയ്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സോണി ജോര്‍ജിന് ജാമ്യം. എറണാകുളം കാക്കനാട്, മുഖ്യമന്ത്രിയുടെ കാറിന് നേരെ കരിങ്കൊടിയുമായെത്തി ചില്ലില്‍ അടിച്ചാണ് സോണി പ്രതിഷേധിച്ചത്. എറണാകുളം സെഷന്‍സ് കോടതി-രണ്ട് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. സംഭവത്തില്‍ സോണി ജോര്‍ജിനെതിരെ കേസെടുത്ത് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പൊലീസിനെ ആക്രമിക്കാന്‍ ശ്രമിച്ചതിനും മുഖ്യമന്ത്രിയുടെ കോണ്‍വോയ് തടസ്സപ്പെടുത്തിയതിനുമാണ് കേസെടുത്തത്. കാക്കനാട് കെബിപിഎസിലെ ഉദ്ഘാടന ചടങ്ങ് കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴാണ് പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഔദ്യോഗിക വാഹനത്തിനടുത്തേക്ക് ചാടിവീണത്. മുഖ്യമന്ത്രി ഇരുന്ന ഭാഗത്തെത്തി ചില്ലില്‍ അടിക്കുകയും ചെയ്തു. ജാമ്യമില്ലാ കുറ്റം ചുമത്തിയാണ് സോണി ജോര്‍ജിനെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ സുരക്ഷാ വീഴ്ച ആരോപിച്ച് നേരത്തെ, എളമക്കര പൊലീസ് സ്റ്റേഷനിലെ  എസ്എച്ച്ഒ, സാബുജി എം.എ.എസിനെതിരെ നടപടി എടുത്തിരുന്നു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User