കുന്നംകുളം മാപ്പുണ്ടോ? സാബു ജേക്കബിനെ പരിഹസിച്ച് എംഎല്‍എ
മാപ്പ് പറയണമെന്ന സാബു എം ജേക്കബിന്റെ ആവശ്യത്തെ പരിഹസിച്ച് പി.വി.ശ്രീനിജിന്‍ എംഎല്‍എ. ആരുടെ കൈയ്യിലെങ്കിലും കുന്നംകുളം മാപ്പ് ഉണ്ടെങ്കില്‍ തരണേ ഒരാള്‍ക്ക് കൊടുക്കാനാണെന്നും ഫേസ്ബുക്കില്‍ പി.വി.ശ്രീനിജിന്‍ വിമര്‍ശിച്ചു. ട്വന്റി20 എംഡി സാബു ജേക്കബും പി വി ശ്രീനജനും തമ്മിലുള്ള തര്‍ക്കം അവസാനിക്കാതെ തുടരുന്നതിനിടയിലാണ് മാപ്പ് പറയണമെന്ന ആവശ്യമായി സാബു ജേക്കബ് രംഗത്ത് വന്നത്. ഇതിനെ പരിഹസിച്ചാണ് ശ്രീനിജന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
