അറസ്റ്റില്ലെന്ന് പറഞ്ഞ് ജോര്‍ജിനെ പറ്റിക്കാന്‍ നോക്കിയ കമ്മിഷ്ണര്‍ മണ്ടനായി!!
കോട്ടയം: വെണ്ണല വിദ്വേഷ പ്രസംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പി.സി ജോര്‍ജിനെ കണ്ടെത്താന്‍ സാധിക്കാതെ പൊലീസ്. പി സി ജോര്‍ജ്ജിനെ ഉടന്‍ അറസ്റ്റ് ചെയ്യില്ലെന്ന് മാധ്യമങ്ങളിലൂടെ പറഞ്ഞ കൊച്ചി സിറ്റി പൊലീസ് കമ്മിഷ്ണര്‍ സി എച്ച് നാഗരാജു ഇതിന് പിന്നാലെ തൃക്കാക്കര എസ്പിയെ ഇൗരാറ്റുപേട്ടയിലേയ്ക്ക് അയക്കുകയായിരുന്നു. എന്നാല്‍ അപകടം മണത്ത പി സി ജോര്‍ജ് പൊലീസ് എത്തുന്നതിന് മുമ്പ് തന്നെ സ്ഥലം കാലിയാക്കി. മൊബൈല്‍ ഫോണ്‍ വീട്ടില്‍ തന്നെ ഉപേക്ഷിച്ചാണ് പി സി കടന്നുകളഞ്ഞത്. നേരത്തെ വിജയ് ബാബുവിനെ പിടിക്കാന്‍ മുന്‍കൂട്ടി അറിയിച്ച് പുറപ്പെട്ടതിന്റെ ഭവിഷത്ത് ആവര്‍ത്തിക്കാതിരിക്കാനായിരുന്നു പൊലീസ് നീക്കം. എന്നാല്‍ പി സി ജോര്‍ജ്ജിന്റെ അടുത്ത് പൊലീസിന്റെ അടവ് വിലപ്പോയില്ല. ഈരാറ്റുപേട്ടയിലെ പിസി ജോര്‍ജിന്റെ വീട്ടിലെ പരിശോധന അവസാനിപ്പിച്ച് പൊലീസ് മടങ്ങുകയും ചെയ്തു. ''പിസി ജോര്‍ജ് ബന്ധുവീടുകളില്‍ എത്തിയിട്ടില്ല. ഫോണ്‍ സ്വിച്ച് ഓഫ് ആണ്.'' ലൊക്കേഷന്‍ കിട്ടുന്നില്ലെന്നും പൊലീസ് പരിശോധനയ്ക്ക് ശേഷം അറിയിച്ചു. പിസി ജോര്‍ജിന്റെ വീട്ടില്‍ നിന്ന് ഒന്നും പിടിച്ചെടുത്തിട്ടില്ലെന്നും ചിലയിടത്തു കൂടി പരിശോധന നടത്തുമെന്നും പൊലീസ് വ്യക്തമാക്കി. വൈകുന്നേരത്തോടെയാണ് തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള സംഘം പി.സി ജോര്‍ജിന്റെ വീട്ടില്‍ പരിശോധന നടത്തിയത്. വിദ്വേഷ പ്രസംഗക്കേസില്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പിസി ജോര്‍ജ് വീട്ടില്‍ നിന്ന് മാറിയിരുന്നു. പിസി ജോര്‍ജിന്റെ സഹോദരന്‍ ചാര്‍ളിയുടെ വീട്ടിലും പൊലീസ് പരിശോധന നടത്തി. അറസ്റ്റ് ചെയ്യാനുള്ള നീക്കമാണ് നടക്കുന്നതെന്ന് ഷോണ്‍ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.