വിസ്മയ കേസിന്റെ വിധി തിങ്കളാഴ്ച

കൊല്ലം അഡിഷണൽ സെഷൻസ് കോടതിയാണ് വിധി പറയുന്നത്

വിസ്മയ കേസിന്റെ വിധി തിങ്കളാഴ്ച

 വിസ്മയ കേസിൽ തിങ്കളാഴ്ച വിധി. കൊല്ലം അഡിഷണൽ സെഷൻസ് കോടതിയാണ് വിധി പറയുന്നത്. വിസ്മയയുടേത് സ്ത്രീധന പീഡനത്തെ തുടർന്നുള്ള ആത്മഹത്യയാണെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. കഴിഞ്ഞ വർഷം ജൂൺ 21 നാണ് ശാസ്താംകോട്ട പോരുവഴിയിലെ ഭർതൃഗൃഹത്തിൽ നിലമേൽ സ്വദേശി വിസ്മയയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

കേസിൽ ഒന്നാംപ്രതിയായ വിസ്മയയുടെ ഭർത്താവ് കിരൺ കുമാറിന് ജാമ്യം ലഭിച്ചിരുന്നു. ആത്മഹത്യ പ്രേരണയടക്കം 9 വകുപ്പുകൾ ചുമത്തിയാണ് കുറ്റുപത്രം നൽകിയിരിക്കുന്നത് 500 പേജുള്ള കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചത്. 102 സാക്ഷികളുണ്ട്, 92 റെക്കോർഡുകളും 56 തൊണ്ടിമുതലുകളുമാണ് കേസിലുള്ളത്. ജനുവരി പത്തിനാണ് കേസിൽ വിചാരണ ആരംഭിച്ചത്. കേസിനെ തുടർന്ന് അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായിരുന്ന കിരൺകുമാറിനെ മോട്ടോർ വാഹന വകുപ്പിലെ ജോലിയിൽ നിന്നും സർക്കാർ പിരിച്ചുവിട്ടിരുന്നു. വിചാരണക്കിടെ കിരണിന്റെ പിതാവ് സദാശിവൻപിള്ള കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചിരുന്നു.