വ​നി​താ ക​മ്മീ​ഷ​ൻ യോ​ഗ​ത്തി​നി​ടെ കൊ​മ്പുകോ​ർ​ത്ത് അ​ധ്യ​ക്ഷ​യും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യും

വ​നി​താ ക​മ്മീ​ഷ​ൻ യോ​ഗ​ത്തി​നി​ടെ കൊ​മ്പുകോ​ർ​ത്ത് അ​ധ്യ​ക്ഷ​യും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യും

 ഖൈ​ത്താ​ലി​ൽ ന​ട​ന്ന ഹ​രി​യാ​ന വ​നി​താ ക​മ്മീ​ഷ​ൻ യോ​ഗ​ത്തി​നി​ടെ  വനിതാ കമ്മീഷൻ അ​ധ്യ​ക്ഷ​യും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യും പരസ്പരം കൊ​മ്പുകോ​ർ​ത്തു.

യോ​ഗ​ത്തി​നി​ടെ ഒരു ദാ​മ്പത്യ ത​ർ​ക്ക കേ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ അ​നാ​സ്ഥ ചൂ​ണ്ടി​ക്കാ​ട്ടി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യ്ക്ക് നേ​രെ അ​ധ്യ​ക്ഷ രേ​ണു ഭാ​ട്ടി​യ ക​യ​ർ​ത്തു സം​സാ​രി​ച്ചു. സം​ഭ​വ​ത്തെ കു​റി​ച്ച് പോ​ലീ​സു​കാ​രി ന​ൽ​കി​യ വി​ശ​ദീ​ക​ര​ണം തൃ​പ്തി​ക​ര​മ​ല്ല എ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി യോ​ഗ​ത്തി​ൽ നി​ന്ന് ഇ​റ​ങ്ങി​പോ​കാ​ൻ ഭാ​ട്ടി​യ ആ​ജ്ഞാ​പി​ച്ചു. ഇ​തി​ൽ പ്ര​കോ​പി​ത​യാ​യ ഉ​ദ്യോ​ഗ​സ്ഥ, ഭാ​ട്ടി​യ​യു​ടെ ധി​ക്കാ​ര​ത്തെ ചോ​ദ്യ ചെ​യ്ത് മു​റി​യി​ൽ ത​ന്നെ തു​ട​ർ​ന്നു. പി​ന്നീ​ട് ഇ​വ​രെ മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ ചേ​ർ​ന്ന് ബ​ല​മാ​യി പു​റ​ത്തേ​ക്ക് കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ന് തു​ട​ക്ക​മി​ട്ട ദാ​മ്പത്യ ത​ർ​ക്ക കേ​സി​ൽ പോ​ലീ​സ് പ​ക്ഷ​പാ​ത​പ​ര​മാ​യി പെ​രു​മാ​റി​യെ​ന്നും പ​രാ​തി​ക്കാ​രി​യാ​യ സ്ത്രീ​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്നും ഭാ​ട്ടി​യ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ ത​ന്‍റെ രോ​ഷ​പ്ര​ക​ട​ന​ത്തെ ന്യാ​യീ​ക​രി​ക്ക​വേ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

എന്നാൽ സം​ഭ​വ​ത്തെ കു​റി​ച്ച് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ പ്ര​തി​ക​ര​ണ​മൊ​ന്നും ന​ട​ത്തി​യി​ട്ടി​ല്ല