യുക്രൈനില്‍ പഠനം മുടങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് റഷ്യയില്‍ പഠനം തുടരാം - റഷ്യന്‍ ഉപസ്ഥാനപതി

കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് തിരുവനന്തപുരത്തെ റഷ്യന്‍ കോണ്‍സലേറ്റിനെ സമീപിക്കാമെന്നും എംബസി അറിയിച്ചു.

Jun 13, 2022 - 03:05
0
യുക്രൈനില്‍ പഠനം മുടങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് റഷ്യയില്‍ പഠനം തുടരാം - റഷ്യന്‍ ഉപസ്ഥാനപതി

  റഷ്യന്‍ സൈനിക നീക്കത്തെ തുടര്‍ന്ന് യുക്രൈനില്‍ പഠനം മുടങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് റഷ്യയില്‍ പഠനം തുടരാമെന്ന് ഇന്ത്യയിലെ റഷ്യന്‍ ഉപസ്ഥാനപതി. അധ്യയന വര്‍ഷം നഷ്ടമാകാതെ റഷ്യന്‍ സര്‍വകലാശാലകളില്‍ തുടര്‍ പഠനത്തിന് അവസരമൊരുക്കും.

ഇത് സംബന്ധിച്ച് നോര്‍ക്ക സിഇഒയുമായി പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. പഠനം മുടങ്ങിയ കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് തിരുവനന്തപുരത്തെ റഷ്യന്‍ കോണ്‍സലേറ്റിനെ സമീപിക്കാമെന്നും എംബസി അറിയിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User