മുഖ്യമന്ത്രിയുടെ വണ്ടിയില്‍ ഇടിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ വധശ്രമത്തിന് കേസ് 

Jul 30, 2022 - 02:00
0
മുഖ്യമന്ത്രിയുടെ വണ്ടിയില്‍ ഇടിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ വധശ്രമത്തിന് കേസ് 

എറണാകുളത്ത് മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ ആക്രമണം നടത്തിയ സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ വധശ്രമത്തിന് കേസ്. യൂത്ത് കോണ്‍ഗ്രസ് എറണാകുളം ബ്ലോക്ക് ഭാരവാഹി സോണി ജോര്‍ജ് പനന്താനത്തിനെതിരെയാണ് വധശ്രമത്തിന് കേസെടുത്തിരിക്കുന്നത്. ഇന്നലെ ഉച്ചയോടെ കാക്കനാട് ഗവ. പ്രസ് സിടിപി ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് സോണി ജോര്‍ജ് വാഹനത്തിന്റെ മുന്നിലേക്ക് ചാടി മുഖ്യമന്ത്രി ഇരുന്ന ഭാഗത്തെ ചില്ല് അടിച്ചുപൊട്ടിക്കാന്‍ ശ്രമിച്ചത്. മുഖ്യമന്ത്രിയുടെ സുരക്ഷാ വാഹനം കടന്നുപോയതിന് പിന്നാലെ സോണി മുഖ്യമന്ത്രിയുടെ വാഹനത്തിന്റെ മുന്നിലേക്ക് ചാടുകയായിരുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User