ബിജെപിയില്‍ നിന്ന് രാജി; പിന്നാലെ എംഎല്‍എയ്ക്ക് ഇഡി നോട്ടീസ് 

ബിജെപിയില്‍ നിന്ന് രാജി; പിന്നാലെ എംഎല്‍എയ്ക്ക് ഇഡി നോട്ടീസ് 

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റിനെ (ഇഡി) രാഷ്ട്രിയ എതിരാളികളെ വെല്ലുവിളിക്കുന്നതിനുള്ള ആയുധമാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ആരോപണം ശരിവയ്ക്കുന്ന സംഭവം അങ്ങ് ബിഹാറില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പശ്ചിമ ബംഗാളിലെ കല്യാണി സോള്‍വെക്‌സ് കമ്പനിക്ക് ഇഡി നോട്ടീസ്അയച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ കൃഷ്ണ കല്യാണിയാണ് കമ്പനിയുടെ ചെയര്‍മാന്‍. ടിവി ചാനലുകള്‍ക്ക് നല്‍കിയ പരസ്യവുമായി ബന്ധപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. സസ്പെന്‍ഷനിലായ തൃണമൂല്‍ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയുടെ എസ്.എസ്.സി അഴിമതി വിവാദങ്ങള്‍ തുടരുന്നതിനിടെയാണ് കൃഷ്ണ കല്യാണിയെ കേന്ദ്ര അന്വേഷണ ഏജന്‍സി വിളിപ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ പാര്‍ട്ടിയിലേക്ക് കൂറുമാറുന്നതിന് മുമ്പ് കല്യാണി ബിജെപിക്കൊപ്പമായിരുന്നു. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ടിക്കറ്റില്‍ മത്സരിച്ചെങ്കിലും നിയമസഭയില്‍ നിന്ന് രാജിവെക്കാതെ തൃണമൂലിലേക്ക് കൂറുമാറി. തൃണമൂലിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയര്‍മാനുമാണ് അദ്ദേഹം. ഭക്ഷ്യ ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുക എന്ന ലക്ഷ്യത്തോടെ 2002 ലാണ് കല്യാണി സോള്‍വെക്സ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപിതമായത്. 2018-19, 2019-20, 2021-22 കാലയളവില്‍ കൊല്‍ക്കത്ത ടെലിവിഷന്‍, റോസ് ടിവി ചാനലുകള്‍ വഴി നടത്തിയ പരസ്യങ്ങളുമായി ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കാന്‍ കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചാനലുകള്‍ വഴി കള്ളപ്പണം വെളുപ്പിക്കല്‍ നടന്നുവെന്നാണ് ആരോപണം.