ആദ്യം ശമ്പളം പിന്നെ പരിഷ്കരണം; കെഎസ്ആര്‍ടിസി സിറ്റി സർക്കുലർ ഇലക്ട്രിക് ബസ് സർവീസിനെതിരെ സിഐടിയു

Aug 01, 2022 - 02:39
0
ആദ്യം ശമ്പളം പിന്നെ പരിഷ്കരണം; കെഎസ്ആര്‍ടിസി സിറ്റി സർക്കുലർ ഇലക്ട്രിക് ബസ് സർവീസിനെതിരെ സിഐടിയു

 കെഎസ്ആർടിസിയുടെ സിറ്റി സർക്കുലർ ഇലക്ട്രിക് ബസ് സർവീസുകൾ തടയുന്നതുൾപ്പെടെയുള്ള ശക്തമായ സമരത്തിന് സിഐടിയു ഉൾപ്പെടെയുള്ള സംഘടനകൾ രംഗത്ത്.

ഇന്നലെ ട്രേഡ് യൂണിയനുമായി കെഎസ്ആ‌ടിസി എംഡി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെ യൂണിയനുകൾ കലാപക്കൊടി ഉയർത്തുകയായിരുന്നു. സിഐടിയു അടക്കമുള്ള തൊഴിലാളി സംഘടനകള്‍ ശക്തമായ പ്രക്ഷോഭം നടത്താനുള്ള തീരുമാനത്തിലാണ്.  പരസ്യ പ്രതിഷേധവുമായി ഭരണാനുകൂല സംഘടനയായ സിഐടിയു രംഗത്തെത്തിയത് സര്‍ക്കാറിനും ക്ഷീണമായി.

ആദ്യം ശമ്പളം പിന്നെ പരിഷ്ക്കരണം എന്നതാണ് തൊഴിലാളി സംഘടനകളുടെ തീരുമാനം. ഇന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു ഉദ്ഘാടനം ചെയ്യുന്ന സിറ്റി സർക്കുലർ ഇലക്ട്രിക് ബസ് സർവീസുകളാണ് സിഐടിയു തടയുക. കെഎസ്ആര്‍ടിസിയിലെ തൊഴിലാളി തര്‍ക്കങ്ങളില്‍ ഭരണാനുകൂല സംഘടന തന്നെ മുന്നിട്ടിറങ്ങിയത് സര്‍ക്കാറിനും ക്ഷീണമായി. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User