പാദങ്ങൾക്കു പരുക്കേല്ക്കാം, പക്ഷേ മനസ് പതറില്ല; ആവേശമായി ജോഡോ യാത്ര
ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുന്ന മിക്കവരുടെയും പാദങ്ങൾ വിണ്ടു കീറി. നടക്കാൻ നല്ല ബുദ്ധിമുട്ടുണ്ട്. ശക്തമായ വേദനയും നീറ്റലും. കഴിഞ്ഞ 31 ദിവസമായി തുടർച്ചയായി നടക്കുന്ന മുഴുവൻ പദയാത്രികരുടെയും പാദങ്ങൾ വിണ്ടുകീറി. നൂറിലധികം പദയാത്രികരാണ് സംഘത്തിലെ സ്ഥിരം അഗങ്ങൾ. മുറിവേറ്റിട്ടും അവരെല്ലാം ആവേശത്തേരിലാണ്. ഓരോ ദിവസവും വൈകുന്നേരം അവരെ നേരിൽക്കണ്ട് രാഹുൽ ഗാന്ധി അഭിവാദ്യം നടത്തുന്നുണ്ട്. ചരിത്രപരമായ ദൗത്യമാണ് കേരള ജോഡോ യാത്രയ്ക്കുള്ളതെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി.
ചരിത്രത്തിലേക്കു നോക്കിയാൽ ഈ രാജ്യത്തിന്റെ വിധാതാക്കളാണ് കോൺഗ്രസിന്റെ ആദ്യകാല നേതാക്കളെന്ന് രാഹുൽഗാന്ധി. ബ്രിട്ടീഷ് മേൽക്കോയ്മെയ്ക്കെതിരേ യുദ്ധം നയിച്ചു വിജയം നേടിയ പോരാളികളാണവർ. വർത്തമാന കാലത്തും രാജ്യം നേരിടുന്ന വെല്ലുവിളികൾക്കെതിരേയാണ് കോൺഗ്രസിന്റെ പോരാട്ടം. അതിനു വേണ്ടിയുള്ള ഉറച്ച ചുവടുകളാണ് ഭാരത് ജോഡോ യാത്രയിൽ അണിചേരുന്നതെന്നും അദ്ദേഹം പറഞ്ഞു
യാത്രയുടെ 32ാം ദിവസമായ ഇന്നും തുംകൂറിലാണ് പര്യടനം. പോച്കട്ടയിൽ നിന്നു രാവിലെ ആറരയ്ക്കു തുടങ്ങിയ യാത്ര ബസവനഗുഡിയിൽ വിശ്രമിക്കുകയാണ്. വൈകുന്നേരം നാലിന് ഹിരിയൂരിൽ നിന്നു പുനരാരംഭിക്കുന്ന ജാഥവീരാഞ്ജനേയ മാതാ റാണി മൈതാനത്തു സമാപിക്കും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)