സ്വപ്നയുടെ കയ്യിൽ തെളിവില്ല; മുഖ്യമന്ത്രി ക്കെതിരെയുള്ള ആരോപണങ്ങൾക്ക് പിന്നിൽ ഒരു പാർട്ടി: സരിത

പിന്നിൽ പി സി ജോർജും നന്ദകുമാറും മറ്റുമാണ്

Jun 18, 2022 - 09:24
0

സ്വപ്നയുടെ കയ്യിൽ മുഖ്യമന്ത്രിക്കെതിരെ  തെളിവില്ലെന്ന്  സരിത എസ്.നായര്‍ ആരോപണത്തിന്  പിന്നിൽ ഒരു പാർട്ടിയാണെന്നും സരിത പറഞ്ഞു. മുഖ്യമന്ത്രിയെ അനാവശ്യമായി വിവാദത്തിലേക്ക് കൊണ്ടുവരികയാണെന്ന് ജയിലില്‍വച്ച് സ്വപ്ന പറഞ്ഞുവെന്നും സരിത പറഞ്ഞു.


അതിനിടെ, സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി ആവശ്യപ്പെട്ട് സരിത നൽകിയ ഹർജി  എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി.  അന്വേഷണ ഏജൻസിയ്ക്ക് മാത്രമേ രഹസ്യമൊഴി നൽകാൻ കഴിയൂവെന്ന് കോടതി പറഞ്ഞു. ഇക്കാര്യത്തിൽ ഹൈക്കോടതി ഉത്തരവ് നിലവിലുണ്ട്. അന്വേഷണം പൂർത്തിയാകുന്നത് വരെ രഹസ്യമൊഴി നൽകാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് സരിതയുടെ അഭിഭാഷകൻ അറിയിച്ചു. സ്വപ്നയുടെ കയ്യിൽ തെളിവുകളില്ലെന്നും വിവാദങ്ങള്‍ക്ക് പിന്നില്‍ പി.സി.ജോര്‍ജും ക്രൈം നന്ദകുമാറും എച്ച്ആര്‍ഡിഎസിലെ അജികൃഷ്ണനുമാണെന്നും സരിത ആരോപിച്ചു.   

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User