ഈ യുവതി മാസാണ്..ദേഹത്തുകൈവച്ച കള്ളുകുടിയനെ ചവിട്ടികൂട്ടി

May 30, 2022 - 03:34
Updated: 4 years ago
0
ഈ യുവതി മാസാണ്..ദേഹത്തുകൈവച്ച കള്ളുകുടിയനെ ചവിട്ടികൂട്ടി

വയനാട് : ബസില്‍ യാത്ര ചെയ്യുന്നതിനിടെ അസഭ്യം പറയുകയും ദേഹത്ത് സ്പര്‍ശിക്കുകയും ചെയ്ത മദ്യപാനെ ബസ് സ്റ്റാന്‍ഡില്‍വച്ച് ചവിട്ടുകൂട്ടി യുവതി. വയനാട് പനമരത്തിനടുത്ത് കാപ്പുന്‍ചാല്‍ സ്വദേശിനി സന്ധ്യയാണ് മദ്യപാനെ കൈകാര്യം ചെയ്തത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. നാലാംമെയിലില്‍ നിന്നാണ് സന്ധ്യ ബസില്‍ കയറിയത്. പടിഞ്ഞാറെത്തറ ബസ് സ്റ്റാന്‍ഡിലെത്തിയപ്പോഴാണ് മദ്യപാനി ബസില്‍ കയറിയത്. സന്ധ്യയുടെ സീറ്റിനടുത്തിരുന്ന് ഇയാള്‍ അസഭ്യം പറയുകയും ശല്യം ചെയ്യുകയുമായിരുന്നു. പിറകില്‍ സീറ്റുണ്ടെന്നും മാറിയിരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തെങ്കിലും അതൊന്നും കൂട്ടാക്കാതെ ഇയാള്‍ ശല്യം തുടര്‍ന്നു. കണ്ടക്ടറും മറ്റും ഇടപ്പെട്ടതോടെ ബസില്‍ നിന്ന് ഇറങ്ങിയ മദ്യപാനി തെറി വിളിച്ചുകൊണ്ട് സന്ധ്യയുടെ മുഖത്ത് സ്പര്‍ശിച്ചു. ഇതിനെ തുടര്‍ന്ന് ബസില്‍ നിന്ന് ചാടിയിറങ്ങിയ  സന്ധ്യ മദ്യപാനിയെ അടിച്ച നിലത്തിട്ടു. തുടര്‍ന്ന് അവിടെ കിടന്നുകൊണ്ടും ഇയാള്‍ അസഭ്യം തുടര്‍ന്നതോടെ പാഞ്ഞുവന്ന സന്ധ്യ ഇയാളെ ആഞ്ഞുചവിട്ടുകയും ചെയ്തു. ഈ സമയമെല്ലാം ബസിലും സ്റ്റാന്‍ഡിലും നിറയെ യാത്രക്കാരുണ്ടായിട്ടും ആരും പ്രതികരിച്ചില്ല.

What's Your Reaction?

Like Like 1
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User