പുട്ടിന്റെ കാര്യത്തില്‍ തീരുമാനമായി; മരണത്തിന് അരികെ
ലോകമെങ്ങും ഇന്ന് ഭയത്തോടെ ഉറ്റുനോക്കുന്ന ഒരു ഭരണാധികാരിയാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. കഴിഞ്ഞ ഫെബ്രുവരി 24 ന് യുക്രൈനിലേക്ക് റഷ്യ ഏകപക്ഷീയമായി സൈനിക നീക്കം ആരംഭിച്ചത് മുതല്‍ ലോകമെങ്ങും പുടിനെ സംശയത്തോടെയാണ് വീക്ഷിക്കുന്നത്. നിരന്തരം വാര്‍ത്തകളില്‍ ഇടം പിടിക്കുന്നതിനിടെ പുടിന്‍ കടുത്ത രോഗങ്ങള്‍ക്ക് പിടിയിലാണെന്നും വാര്‍ത്തകള്‍ വന്നിരുന്നു. പാര്‍ക്കിന്‍സണ്‍സ് മുതല്‍ അര്‍ബുദം വരെയുള്ള രോഗങ്ങളാല്‍ പുടിന്‍ കഷ്ടപ്പെടുകയാണെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനിടെയാണ് പുടിന് അര്‍ബുദമാണെന്നും അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ അദ്ദേഹത്തിന് മൂന്ന് വര്‍ഷം വരെ ആയുസ് മാത്രമാണ് നല്‍കിയിട്ടുള്ളതെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. റഷ്യയുടെ ചാര സംഘടനയായ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസ് ഓഫ് ദി റഷ്യന്‍ ഫെഡറേഷന്റെ മുന്‍ ചാരനെ ഉദ്ദരിച്ചാണ് വിദേശ മാധ്യമങ്ങള്‍ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. യുക്രൈന്‍ അധിനിവേശത്തിനിടെ പുടിന് ഏതെങ്കിലും തരത്തിലുള്ള ഗുരുതരമായ അസുഖമുണ്ടെന്ന ഊഹാപോഹങ്ങള്‍ വര്‍ധിച്ചപ്പോള്‍, പ്രസിഡന്റിന് 'വേഗത്തില്‍ വളരുന്ന ക്യാന്‍സറിന്റെ ഗുരുതരമായ രൂപമാണ്' ബാധിച്ചിരിക്കുന്നതെന്ന് മുന്‍ എഫ്എസ്ബി ഉദ്യോഗസ്ഥന്‍ വിശേഷിപ്പിച്ചത്.