ആശുപത്രി കെട്ടിടത്തിന് അനുമതി നൽകാൻ കൈക്കൂലി; ഒരു ലക്ഷം രൂപ വാങ്ങുന്നതിനിടെ തൊടുപുഴ നഗരസഭാ എഞ്ചിനീയർ വിജിലൻസിന്റെ പിടിയിൽ

Thodupuzha Municipal Engineer Caught by Vigilance While Accepting ₹1 Lakh Bribe for Hospital Building Approval

Jul 27, 2026 - 20:40
0
ആശുപത്രി കെട്ടിടത്തിന് അനുമതി നൽകാൻ കൈക്കൂലി; ഒരു ലക്ഷം രൂപ വാങ്ങുന്നതിനിടെ തൊടുപുഴ നഗരസഭാ എഞ്ചിനീയർ വിജിലൻസിന്റെ പിടിയിൽ

തൊടുപുഴ: നിർമാണത്തിലിരിക്കുന്ന സ്വകാര്യ ആശുപത്രി കെട്ടിടത്തിന് അനുമതി നൽകുന്നതിനായി കൈക്കൂലി വാങ്ങിയ തൊടുപുഴ നഗരസഭാ എഞ്ചിനീയർ വിജിലൻസിന്റെ പിടിയിലായി. തൊടുപുഴ നഗരസഭാ സെക്രട്ടറി ഇൻ-ചാർജ് കൂടിയായ എം.ബി. ജോസാണ് അറസ്റ്റിലായത്.

അനുമതി നൽകുന്നതിനായി രണ്ട് ലക്ഷം രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടിരുന്നുവെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. ഇതിൽ ഒരു ലക്ഷം രൂപ കൈപ്പറ്റുന്നതിനിടെ നഗരത്തിലെ ഒരു ഹോട്ടലിൽ നടത്തിയ വിജിലൻസ് ട്രാപ്പ് ഓപ്പറേഷനിലാണ് എം.ബി. ജോസ് പിടിയിലായത്.

പ്രതിയിൽ നിന്ന് കൈക്കൂലി തുകയും വിജിലൻസ് സംഘം പിടിച്ചെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും, കൈക്കൂലി ഇടപാടുമായി ബന്ധപ്പെട്ട മറ്റ് സാഹചര്യങ്ങളും പരിശോധിച്ചുവരികയാണെന്നും വിജിലൻസ് അധികൃതർ അറിയിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User