പാർലിമെന്റിന്റെ വർഷകാല സമ്മേളനത്തിന് നാളെ തുടക്കം

പാർലിമെന്റിന്റെ വർഷകാല സമ്മേളനത്തിന് നാളെ തുടക്കം

പാർലമെന്റിന്റെ ഈ വർഷത്തെ വർഷകാല സമ്മേളനത്തിന് നാളെ തുടക്കമാകും.സമ്മേളനം ആഗസ്റ്റ് 12 വരെ നീളും .മൊത്തം 24 ബില്ലുകളാണ് ഈ സമ്മേളനത്തിൽ കേന്ദ്രസർക്കാർ അവതരിപ്പിക്കാനൊരുങ്ങുന്നത്.

ഫെഡറൽ ഘടനയ്‌ക്കെതിരായ ആക്രമണങ്ങൾ, സൈനിക റിക്രൂട്ട്‌മെന്റിനായുള്ള അഗ്നിപഥ് പദ്ധതി, ഡിഎച്ച്‌എഫ്‌എൽ ബാങ്ക് തട്ടിപ്പ്, അനിയന്ത്രിതമായ പണപ്പെരുപ്പം, വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ, സാമ്പത്തിക പ്രതിസന്ധി,  രൂപയുടെ മൂല്യ പ്രതിസന്ധി, വിദ്വേഷ പ്രസംഗം, ജമ്മു കശ്മീരിലെ വർദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങൾ, കശ്മീരി പണ്ഡിറ്റുകൾക്കെതിരായ ആക്രമണങ്ങൾ,കോൺഗ്രസ് നേതാക്കൾക്കെതിരായ ജനാധിപത്യവിരുദ്ധമായ ആക്രമണം, വനസംരക്ഷണ ചട്ടങ്ങളിലെ ഭേദഗതി അടക്കമുള്ള വിഷയങ്ങളിൽ കേന്ദ്ര സർക്കാരിനെ പ്രതിരോധിക്കാനാണ് കോൺഗ്രസ്സിന്റെ തീരുമാനം.