വിദൂര വിദ്യാഭ്യാസ, ഓൺലൈൻ കോഴ്‌സുകൾ റഗുലറിന് തുല്യമാക്കി യു.ജി.സി

Sep 10, 2022 - 03:39
0
വിദൂര വിദ്യാഭ്യാസ, ഓൺലൈൻ കോഴ്‌സുകൾ റഗുലറിന് തുല്യമാക്കി യു.ജി.സി


ഡിസ്സ്റ്റൻസ് എഡ്യൂക്കേഷൻ, ഓൺലൈൻ എഡ്യൂക്കേഷൻ സമ്പ്രദായത്തിൽ പഠിച്ചിറങ്ങുന്നവരുടെ ബിരുദവും ബിരുദാനന്തര ബിരുദവും പരമ്പരാഗത (റഗുലർ) ബിരുദങ്ങൾക്ക് തുല്യമാക്കി യു.ജി.സി (യൂനിവേഴ്സിറ്റി ഗ്രാന്റ്സ് കമീഷൻ).
 വിദൂര വിദ്യാഭ്യാസ വിദ്യാർഥികൾക്ക് ആശ്വാസമേകുന്നതാണ് യു.ജി.സി തീരുമാനം. ഓപൺ ആൻഡ് ഡിസ്റ്റൻസ് ലേണിങ് പ്രോഗ്രാംസ് ആൻഡ് ഓൺലൈൻ പ്രോഗ്രാംസ് ചട്ടം 22 അനുസരിച്ചാണ് പുതിയ തീരുമാനമെന്ന് യു.ജി.സി സെക്രട്ടറി രാജ്നിഷ് ജെയ്ൻ അറിയിച്ചു. പലയിടത്തും വിദൂര വിദ്യാഭ്യാസ കോഴ്സുകൾക്കും പരമ്പരാഗത കോഴ്സുകൾക്കുമുള്ള ബിരുദ സർട്ടിഫിക്കറ്റുകൾ വ്യത്യസ്തമായാണ് നൽകുന്നത്. വിദൂര വിദ്യാഭ്യാസത്തിലൂടെയുള്ള ബിരുദമെന്ന് സർട്ടിഫിക്കറ്റുകളിൽ രേഖപ്പെടുത്തുന്നതും അല്ലാത്തതുമായ സർവകലാശാലകളുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User