എകെജി സെന്റര്‍ ആക്രമണത്തിന് പിന്നില്‍ സുധാകരനും സതീശനും: ഡിവൈഎഫ്ഐ
ക്രിമിനല്‍ സംഘത്തെ ഇറക്കി എകെജി സെന്റര്‍ ആക്രമിച്ചത് യൂത്ത് കോണ്‍ഗ്രസുകാരന്റെ മാത്രം ബുദ്ധിയല്ലെന്നും ഗൂഢാലോചനയില്‍ കെ.സുധാകരനും വി.ഡി.സതീശനും വ്യക്തമായ പങ്കുണ്ടെന്നും എകെജി സെന്ററിന് നേരെയുണ്ടായ ആക്രമണത്തിന്പിന്നില്‍
ഈ രണ്ടു നേതാക്കളാണെന്നും ഡി വൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് ആരോപിച്ചു.
എകെജി സെന്ററിന് നേരെയുണ്ടായ ആക്രമണത്തിലെ അന്വേഷണം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കേന്ദ്രീകരിച്ചെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കിയതിന് പിന്നാലെയാണ് ഡിവൈഎഫ്ഐ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ആരോപണമുന്നയിച്ചത്.