സംസ്ഥാന സ്കൂൾ ഗെയിംസ് നടന്ന സ്കൂളുകളിൽ ശുചീകരണം; കോൺഗ്രസ് സേവാദൾ പ്രവർത്തകർ രംഗത്ത്

തൃക്കരിപ്പൂരിലെ സ്കൂളുകളിൽ കാസർകോട് ജില്ലാ സേവാദൾ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനം

Sep 21, 2026 - 09:31
0
സംസ്ഥാന സ്കൂൾ ഗെയിംസ് നടന്ന സ്കൂളുകളിൽ ശുചീകരണം; കോൺഗ്രസ് സേവാദൾ പ്രവർത്തകർ രംഗത്ത്

തൃക്കരിപ്പൂർ: സംസ്ഥാന സ്കൂൾ ഗെയിംസ് നടന്ന തൃക്കരിപ്പൂരിലെ സ്കൂളുകളിൽ കോൺഗ്രസ് സേവാദൾ കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനം നടത്തി. പരിപാടി കോൺഗ്രസ് സേവാദൾ ജില്ലാ പ്രസിഡണ്ട് പ്രസാദ് ഒളവറയുടെ അധ്യക്ഷതയിൽ തൃക്കരിപ്പൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രജീഷ് ബാബു ഉദ്ഘാടനം ചെയ്തു.

ടൗൺ വാർഡ് മെമ്പർ ഫായിസ് ബിരിച്ചേരി, രാജേഷ് മാപ്പിടിച്ചേരി എന്നിവർ ആശംസകൾ നേർന്നു. സേവാദൾ ജില്ലാ ജനറൽ സെക്രട്ടറി പീതാംബരൻ നന്ദി പറഞ്ഞു.

അഫ്സൽ ഒളവറ, രാജൻ മാവിലാടം, അനീഷ് പടന്ന, ഹരീഷ്, സുനിതാ രവീന്ദ്രൻ, സൈതലവി, നാസർ തുടങ്ങിയവർ സംസാരിച്ചു. കോൺഗ്രസ് സേവാദൾ, മഹിളാ സേവാദൾ പ്രവർത്തകർ ഉൾപ്പെടെ നിരവധി പേർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User