രാസവള സബ്സിഡി പുനഃസ്ഥാപിക്കണം; വളവില കുറയ്ക്കണം: കാഞ്ഞങ്ങാട്ട് കർഷക കോൺഗ്രസ് മാർച്ചും ധർണയും

കർഷകരെ ദ്രോഹിക്കുന്ന കേന്ദ്രനയം തിരുത്തണം; കോർപ്പറേറ്റുകൾക്ക് ആനുകൂല്യം നൽകുന്ന നയം അവസാനിപ്പിക്കണമെന്ന് കെ. നീലകണ്ഠൻ എംഎൽഎ

Sep 20, 2026 - 09:41
0
രാസവള സബ്സിഡി പുനഃസ്ഥാപിക്കണം; വളവില കുറയ്ക്കണം: കാഞ്ഞങ്ങാട്ട് കർഷക കോൺഗ്രസ് മാർച്ചും ധർണയും

കാഞ്ഞങ്ങാട്: രാസവള സബ്സിഡി പുനഃസ്ഥാപിക്കുക, രാസവളങ്ങളുടെ വില കുറയ്ക്കുക, വളങ്ങളുടെ ലഭ്യത ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കർഷക കോൺഗ്രസ് കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. കെപിസിസി ജനറൽ സെക്രട്ടറി കെ. നീലകണ്ഠൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.

കർഷകർക്ക് കൃഷിയിറക്കാൻ ആവശ്യമായ രാസവളങ്ങളുടെ സബ്സിഡി വെട്ടിക്കുറയ്ക്കുകയും വളവില വർധിപ്പിക്കുകയും ലഭ്യത കുറയ്ക്കുകയും ചെയ്യുന്ന കേന്ദ്രസർക്കാർ നയം തിരുത്തണമെന്ന് കെ. നീലകണ്ഠൻ ആവശ്യപ്പെട്ടു. കർഷകരെ ദ്രോഹിക്കുന്ന നയങ്ങൾ അവസാനിപ്പിച്ച് രാജ്യത്തിന്റെ അന്നദാതാക്കളായ കർഷകരെ സംരക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. കോർപ്പറേറ്റുകൾക്ക് ഇളവുകളും ആനുകൂല്യങ്ങളും നൽകാൻ ഖജനാവ് തുറന്നിടുന്ന കേന്ദ്രസർക്കാർ നയം തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രാജു കട്ടക്കയം അധ്യക്ഷത വഹിച്ചു. ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.കെ. ഫൈസൽ മുഖ്യപ്രഭാഷണം നടത്തി.

കെപിസിസി ജനറൽ സെക്രട്ടറി ഹക്കീം കുന്നേൽ, കെപിസിസി സെക്രട്ടറി എം. അസിനാർ, ഡിസിസി ജനറൽ സെക്രട്ടറി കെ. ബലറാം നമ്പ്യാർ, യുഡിഎഫ് കാഞ്ഞങ്ങാട് നിയോജകമണ്ഡലം കൺവീനർ സി.വി. ഭാവനൻ, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് മിനി ചന്ദ്രൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ ഉമേശൻ വേളൂർ, മധുസൂദനൻ ബാലൂർ, മുൻ നഗരസഭ ചെയർമാൻ വി. ഗോപി, കർഷക കോൺഗ്രസ് സംസ്ഥാന ഭാരവാഹികളായ അഡ്വ. സോജൻ കുന്നേൽ, അശോക് ഹെഗ്ഡെ എന്നിവർ സംസാരിച്ചു.

ഡോ. ടിറ്റോ ജോസഫ് സ്വാഗതവും സി.വി. ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു. എം. കുഞ്ഞികൃഷ്ണൻ, കെ.പി. ബാലകൃഷ്ണൻ, സിബിച്ചൻ പുളിങ്കാല, ബാലകൃഷ്ണൻ ബാലൂർ, ഷാജി മാണിശേരി തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User