കേരളത്തിൽ മഴക്കെടുതി: രക്ഷാപ്രവർത്തനം ശക്തമാക്കാൻ ജില്ലകളിൽ മന്ത്രിമാർ

സംസ്ഥാനത്ത് അതിശക്തമായ മഴയെ തുടർന്നുണ്ടായ ദുരിതസാഹചര്യം മുഖ്യമന്ത്രി വി.ഡി. സതീശൻ അവലോകനം ചെയ്തു. രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ വിവിധ ജില്ലകളിൽ മന്ത്രിമാർ ക്യാമ്പ് ചെയ്യാനും ജില്ലാ ഭരണകൂടങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകാനും തീരുമാനമായി.

Aug 01, 2026 - 16:18
0
കേരളത്തിൽ മഴക്കെടുതി: രക്ഷാപ്രവർത്തനം ശക്തമാക്കാൻ ജില്ലകളിൽ മന്ത്രിമാർ

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശകതമായ മഴയെ തുടർന്ന് ഉണ്ടായ ദുരിതസാഹചര്യങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി വി.ഡി. സതീശൻ മന്ത്രിമാരുമായും ജില്ലാ കളക്ടർമാരുമായും അടിയന്തര അവലോകന യോഗം ചേർന്നു. രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ നടപടികളും കൂടുതൽ കാര്യക്ഷമമാക്കാൻ ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാർ അതത് ജില്ലകളിൽ നേരിട്ട് ക്യാമ്പ് ചെയ്ത് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. 

ഏകോപനത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് സി.പി. ജോൺ, പത്തനംതിട്ടയിൽ പി.സി. വിഷ്ണുനാഥ്, കോട്ടയത്ത് മോൻസ് ജോസഫ്, ഇടുക്കിയിൽ അനൂപ് ജേക്കബ് എന്നിവർ ക്യാമ്പ് ചെയ്യും. സംസ്ഥാനതലത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഏകോപന ചുമതല റവന്യൂ മന്ത്രിക്കാണ് നൽകിയിരിക്കുന്നത്. അതേസമയം, മഴക്കെടുതി രൂക്ഷമായ സ്ഥലങ്ങളിൽ മുഖ്യമന്ത്രി  നേരിട്ട് ഫോണിൽ  ബന്ധപ്പെട്ട് സ്ഥിതിഗതികൾ വിലയിരുത്തി. ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ കളക്ടർമാർക്ക് ഏത് അടിയന്തര സാഹചര്യവും നേരിടാൻ പൂർണസജ്ജരായിരിക്കണമെന്നും നിർദേശം നൽകി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User