RE ELECTION തീർപ്പ് കൽപ്പിച്ച് ചിഫ് ജസ്റ്റിസ് ; 5 മണ്ഡലങ്ങൾ തിരിച്ച്പിടിച്ച് കോൺഗ്രസ്സ്
തമിഴ്നാട്ടിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം മദ്രാസ് ഹൈക്കോടതി ഓഗസ്റ്റ് 28 വരെ സ്റ്റേ ചെയ്തതോടെ മുഖ്യമന്ത്രി വിജയിയുടെയും ടിവികെയുടെയും കേവലഭൂരിപക്ഷ പ്രതീക്ഷകൾക്ക് തിരിച്ചടി. കേസിൽ തെരഞ്ഞെടുപ്പ് കമ്മീഷനോടും സംസ്ഥാന സർക്കാരിനോടും കോടതി വിശദീകരണം തേടിയിട്ടുണ്ട്.
തമിഴ്നാട് രാഷ്ട്രീയം വീണ്ടും ഒരു വൻ രാഷ്ട്രീയ പോരാട്ടത്തിലേക്ക് നീങ്ങുകയാണ്. ഭരണം കൈയ്യിലുണ്ടെങ്കിലും, നിയമസഭയിൽ ഒറ്റയ്ക്ക് കേവലഭൂരിപക്ഷം ഉറപ്പിച്ച് അട്ടിമറികളെ പ്രതിരോധിക്കാനുള്ള മുഖ്യമന്ത്രി വിജയിയുടെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ടിവികെയുടെയും മാസ്റ്റർ പ്ലാനുകൾക്ക് മേൽ വീണ്ടും ഒരു വലിയ തിരിച്ചടി വീണിരിക്കുകയാണ്.സംസ്ഥാനത്തെ അഞ്ച് നിർണ്ണായക നിയമസഭാ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത് തടഞ്ഞുകൊണ്ടുള്ള ഇടക്കാല സ്റ്റേ മദ്രാസ് ഹൈക്കോടതി വീണ്ടും നീട്ടിയിരിക്കുന്നു! ചീഫ് ജസ്റ്റിസ് അടങ്ങിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന് മേലുള്ള വിലക്ക് ഓഗസ്റ്റ് 28 വരെ നീട്ടി ഉത്തരവിട്ടത്.നേരത്തെ ജൂലൈ 31 വരെയായിരുന്നു കോടതി ഈ സ്റ്റേ ഏർപ്പെടുത്തിയിരുന്നത്. എന്നാൽ ഇപ്പോൾ ആ കാലാവധി വീണ്ടും നീട്ടിയതോടെ, ഓഗസ്റ്റ് മാസത്തിൽ വോട്ടെടുപ്പ് നടക്കുമെന്നും അതിലൂടെ ഭരണത്തിൽ തനിച്ച് കേവലഭൂരിപക്ഷം കൈവരിക്കാമെന്നുമുള്ള ടിവികെയുടെ പ്രതീക്ഷകൾക്കാണ് മങ്ങലേറ്റിരിക്കുന്നത്. ഇതിൽ വിജയ് ഒഴിഞ്ഞ തിരുച്ചി ഈസ്റ്റ് മണ്ഡലം ടിവികെയെ സംബന്ധിച്ച് കേവലമൊരു സീറ്റ് മാത്രമല്ല, തങ്ങളുടെ അഭിമാനപ്പോരാട്ടത്തിന്റെ കേന്ദ്രമാണ്!മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുത്ത ശേഷം ഉയർന്ന സാങ്കേതികവും രാഷ്ട്രീയവുമായ നീക്കങ്ങളുടെ ഭാഗമായാണ് വിജയ് തിരുച്ചി ഈസ്റ്റ് ഒഴിഞ്ഞത്. എന്നാൽ, ഇവിടുത്തെ ജനവികാരം ഇപ്പോഴും തങ്ങൾക്കൊപ്പമാണെന്ന് തെളിയിക്കാനും, വൻ ഭൂരിപക്ഷത്തോടെ ഈ മണ്ഡലം നിലനിർത്താനും ടിവികെയ്ക്ക് കഴിയും എന്ന കാര്യത്തിൽ രാഷ്ട്രീയ കേന്ദ്രങ്ങൾക്ക് വലിയ സംശയമില്ല. വിജയ് ഒഴിഞ്ഞ ഈ സീറ്റിൽ വൻ ഭൂരിപക്ഷത്തിൽ വിജയിച്ച് കയറുക എന്നത് ടിവികെയുടെ വലിയൊരുതന്ത്രപരമായ ലക്ഷ്യം കൂടിയായിരുന്നു.പക്ഷേ, തിരുച്ചി ഈസ്റ്റ് അടക്കമുള്ള അഞ്ചു മണ്ഡലങ്ങളിലും വോട്ടെടുപ്പ് തടഞ്ഞുകൊണ്ട് കോടതി സ്റ്റേ ഉത്തരവ് നീട്ടിയതോടെ ആ പദ്ധതികൾ എല്ലാം തന്നെ ഇപ്പോൾ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
കഴിഞ്ഞ തെരഞ്ഞെടുപ്പ് ഫലങ്ങൾ ചോദ്യം ചെയ്തുകൊണ്ട് ഈ മണ്ഡലങ്ങളുമായി ബന്ധപ്പെട്ട് സമർപ്പിക്കപ്പെട്ട ചില തെരഞ്ഞെടുപ്പ് ഹർജികൾ നിലവിലുണ്ട് എന്ന സാങ്കേതിക കാരണമാണ് ഹൈക്കോടതി ചൂണ്ടിക്കാണിക്കുന്നത്. ഹർജികളിൽ അന്തിമ വിധി വരുന്നതിന് മുൻപ് ഉപതിരഞ്ഞെടുപ്പ് നടത്തുന്നത് വലിയ നിയമക്കുരുക്കുകൾക്ക് വഴിതെളിക്കുമെന്ന് കാണിച്ച് സമർപ്പിക്കപ്പെട്ട പൊതുതാൽപ്പര്യ ഹർജിയിലാണ് കോടതിയുടെ ഈ ഇടപെടൽ.എന്നാൽ, ഇതിനു പിന്നിൽ മറ്റ് ചില രാഷ്ട്രീയ നീക്കങ്ങളുണ്ടെന്ന ശക്തമായ സംശയങ്ങളും ആരോപണങ്ങളും രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഉയരുന്നുണ്ട്. പഴയ തെരഞ്ഞെടുപ്പ് ഹർജികൾ നിലനിൽക്കുന്നുണ്ട് എന്ന കാരണം പറഞ്ഞ് ഉപതിരഞ്ഞെടുപ്പുകൾ അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുന്ന പുതിയൊരു തന്ത്രമാണ് ഇവിടെ പയറ്റുന്നത് എന്നാണ് പ്രധാനം വിമർശനം.വിജയ് സർക്കാരിനെ അട്ടിമറിക്കാനും നിയമസഭയിൽ ഭൂരിപക്ഷം തികയ്ക്കാതെ സർക്കാരിനെ അസ്ഥിരപ്പെടുത്താനും അണിയറയിൽ വൻ നീക്കങ്ങൾ നടക്കുന്നുണ്ടെന്ന വൻ ആരോപണങ്ങൾ നിലനിൽക്കുന്ന സമയമാണിത്.അടുത്തിടെ രാജ്യത്തൊട്ടാകെയുള്ള ഏഴ് നിയമസഭാ മണ്ഡലങ്ങളിലെ ഒഴിവുകളിലേക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനം ഇറക്കിയപ്പോഴും തമിഴ്നാടിനെ പൂർണ്ണമായും ഒഴിവാക്കിയത് വലിയ ചർച്ചയായിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ഹൈക്കോടതിയിൽ നിന്നുള്ള ഈ നിർണ്ണായക ഉത്തരവും വന്നിരിക്കുന്നത്.കേസിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോടും തമിഴ്നാട് സർക്കാരിനോടും ഹൈക്കോടതി വിശദീകരണം തേടിയിട്ടുണ്ട്. വിഷയം കൂടുതൽ വിശദമായ വാദത്തിനായി മാറ്റി വെച്ചിരിക്കുകയാണ്.എന്തായാലും ഓഗസ്റ്റ് 28 വരെ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ കഴിയില്ലെന്ന് വ്യക്തമായിക്കഴിഞ്ഞു. അതായത്, മാസങ്ങളോളം വിജയ് സർക്കാരിന് മുകളിൽ ഈ അനിശ്ചിതത്വത്തിന്റെ വാൾ തൂങ്ങിനിൽക്കും! എന്നാൽ, തിരിച്ചടികൾ എത്ര വന്നാലും വിജയ് ഒഴിഞ്ഞ തിരുച്ചി ഈസ്റ്റ് നിലനിർത്തിക്കൊണ്ട് ശക്തമായ തിരിച്ചുവരവ് നടത്താൻ ടിവികെയ്ക്ക് കഴിയുമോ? കേവലഭൂരിപക്ഷം എന്ന നിർണ്ണായക കടമ്പ കടക്കാൻ തമിഴകത്തിന്റെ 'ദളപതി' ഇനി എന്തൊക്കെ രാഷ്ട്രീയ തന്ത്രങ്ങളാകും പുറത്തെടുക്കുക?വിജയ് സർക്കാറിനോപ്പമായതുകൊണ്ട് ഈ തിരഞ്ഞെടുപ്പുകൾ കോൺഗ്രസിനും നിർണായകമാണ്.ഇതാണ് രാജ്യമുറ്റ് നോക്കുന്നത്.കോടതിയുടെ അടുത്ത നിലപാടും അതിനുശേഷമുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനവുമാകും തമിഴ്നാട് രാഷ്ട്രീയത്തിന്റെ അടുത്ത ഭാവി നിർണയിക്കുക..
അർഷ കെ.എസ്