ചൈല്‍ഡ് സെക്‌സ് പരസ്യം; ഇന്ത്യയില്‍ നിയമം ലംഘിച്ച് ഇന്‍സ്റ്റഗ്രാം

Jul 03, 2026 - 14:32
0
ചൈല്‍ഡ് സെക്‌സ് പരസ്യം; ഇന്ത്യയില്‍ നിയമം ലംഘിച്ച് ഇന്‍സ്റ്റഗ്രാം

ഇന്ത്യയില്‍ ഇന്‍സ്റ്റഗ്രാം ബാല ലൈംഗിക നിയമങ്ങള്‍ ലംഘിക്കുന്നതായി ബി.ബി.സിയുടെ കണ്ടെത്തല്‍. പണം നല്‍കിയുള്ള കുട്ടികളുടെ അശ്ലീല പരസ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പരസ്യപ്പെടുത്തുന്നതിന്റെ തെളിവുകള്‍ ബി.ബി.സി നിരത്തി. ഈ രീതിയിലുള്ള ആദ്യ പരസ്യത്തിനെതിരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടെങ്കിലും അത് പരസ്യവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ലംഘിക്കുന്നതല്ല എന്നാണ് ഇന്‍സ്റ്റഗ്രാം എടുത്ത നിലപാട്. 
റെയ്പ് വീഡിയൊ, ചൈല്‍ഡ് വീഡിയൊ എന്നീ വാചകങ്ങളുള്‍പ്പെട്ട പരസ്യങ്ങള്‍ ടെലഗ്രാമിലെ നിയമവിരുദ്ധ ചാനലുകളിലേക്കാണ് റീഡയരക്ട് ചെയ്യുന്നത് എന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. വെറും 99 രൂപക്ക് വരെ നിയമവിരുദ്ധ വീഡിയോകള്‍ ലഭ്യമാണെന്നാണ് കണ്ടെത്തല്‍. മെറ്റയുടെ ഓട്ടോമേറ്റഡ് ആഡ് റിവ്യൂ സിസ്റ്റം ഇത്തരം നിയമലംഘനങ്ങള്‍ കണ്ടെത്തേണ്ടതായിരുന്നു. എന്നാല്‍ ആ സംവിധാനം ഫലപ്രദമാണോയെന്ന ഗുരുരതരമായ ചോദ്യമാണ് ഈ അന്വേഷണ റിപ്പോര്‍ട്ട് ഉയര്‍ത്തുന്നത്. ബി.ബി.സിയുടെ അന്വേഷണത്തില്‍ ചൈല്‍ഡ് സെക്‌സ് വാഗ്ദാനം ചെയ്യുന്ന 30 പരസ്യങ്ങളും മറ്റ് അശ്ലീല കണ്ടന്റുകള്‍ വാഗ്ദാനം ചെയ്യുന്ന 20 പരസ്യങ്ങളും കണ്ടെത്തി. ഒരു കൊച്ചു പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുന്നതെന്ന് തോന്നിക്കുന്ന പരസ്യത്തിനെതിരെ ബി.ബി.സി ജേണലിസ്റ്റുകള്‍ പരാതി ഉന്നയിച്ചപ്പോള്‍ അത് കമ്പനിയുടെ നിബന്ധനകള്‍ ലംഘിക്കുന്നില്ലെന്ന മറുപടിയാണ് ലഭിച്ചത്. ഔദ്യോഗിക പ്രതികരണം ആരാഞ്ഞപ്പോള്‍ ആ പരസ്യം നീക്കം ചെയ്തതും ആ അക്കൗണ്ട് ബ്ലോക്ക് ചെയ്തതും സമാനമായ ലിങ്കുകള്‍ ഒഴിവാക്കിയതും. 

ക്രിമിനല്‍ പ്രവര്‍ത്തനത്തിലൂടെ ഇന്‍സ്റ്റഗ്രാം ഇന്ത്യയില്‍ പണമുണ്ടാക്കുന്നുവെന്ന റിപ്പോര്‍ട്ട് വളരെയധികം ആശങ്കയുയര്‍ത്തുന്നതാണെന്ന് റിട്ടയേഡ് സുപ്രീം കോടതി ജഡ്ജി മദന്‍ ലോക്കൂര്‍ അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ സുപ്രീം കോടതി സ്വയം കേസെടുക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. യൂസര്‍മാര്‍ക്ക് എന്തും അപലോഡ് ചെയ്യാമെന്ന അവസ്ഥ ആശങ്കാജനകമാണ്. ഇക്കാര്യത്തില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞു മാറാനാവില്ല -അദ്ദേഹം പറഞ്ഞു. ഭയാനമകമെങ്കിലും ഇക്കാര്യത്തില്‍ അദ്ഭുതമില്ലെന്നാണ് ഫെയ്‌സ്ബുക്ക്  മുന്‍ വൈസ് പ്രസിഡന്റ് ബ്രയാന്‍ ബോളന്റ് പ്രതികരിച്ചത്. കൂടുതല്‍ പേരിലെത്തുക എന്നത് ലക്ഷ്യമാവുകയും യൂസര്‍മാര്‍ സകലതും അപലോഡ് ചെയ്യുന്ന അവസ്ഥ ഗൗരവത്തോടെ തടയുകയും ചെയ്തില്ലെങ്കില്‍ ഇതാണ് പരിണിതി എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സബ്‌സ്‌ക്രൈബര്‍മാരുടെ സുരക്ഷക്കു പകരം വാണിജ്യ വിജയം ലക്ഷ്യമായി മാറുകയാണെന്നും ബോളണ്ട് കുറ്റപ്പെടുത്തി. ബോധപൂര്‍വം ഇത്തരം കണ്ടന്റുകള്‍ പ്രചരിപ്പിക്കാറില്ലെന്ന് മെറ്റ വിശദീകരിച്ചു. സെക്‌സിനായി കുട്ടികളെ ചൂഷണം ചെയ്യുന്നത് ഗുരുതമായ കുറ്റമാണ്. ഇത്തരം അക്കൗണ്ടുകളെ ജാഗ്രതയോടെ ഒഴിവാക്കാറുണ്ട്. ഇത്തരം കണ്ടന്റുകള്‍ കണ്ടെത്താനുള്ള സാങ്കേതികവിദ്യ മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുന്നുണ്ട് -അവര്‍ അറിയിച്ചു. എന്നാല്‍ ക്രിമിനല്‍ ഇക്കാര്യത്തില്‍ ഒരുപടി മുന്നിലാണെന്നും എല്ലാ നിയന്ത്രണങ്ങളും മറികടന്ന് അവര്‍ ചൈല്‍ഡ് സെക്‌സ് കണ്ടന്റുകള്‍ പരസ്യം ചെയ്യുന്നുണ്ടെന്നുമാണ് ബി.ബി.സി കണ്ടെത്തിയിരിക്കുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User