നിയമത്തെ വെല്ലുവിളിച്ച് റോഡിൽ പന്തൽ കെട്ടി; പോലീസ് എത്തി അഴിപ്പിച്ചു

കണ്ണൂർ കളക്ടറേറ്റിന് മുന്നിൽ നാളെ നടക്കുന്ന എൻജിഒ യൂണിയൻ ധർണയ്ക്കായി റോഡിൽ പന്തൽ കെട്ടിയതിനെ തുടർന്ന് പോലീസ് ഇടപെട്ട് നീക്കം ചെയ്തു

Aug 05, 2026 - 18:20
Updated: 1 month ago
0
നിയമത്തെ വെല്ലുവിളിച്ച് റോഡിൽ പന്തൽ കെട്ടി; പോലീസ് എത്തി അഴിപ്പിച്ചു

കണ്ണൂർ: കണ്ണൂർ കളക്ടറേറ്റിന് മുന്നിൽ നാളെ നടക്കാനിരിക്കുന്ന എൻജിഒ യൂണിയൻ ധർണയുടെ ഭാഗമായി റോഡിന് കുറുകെ പന്തൽ കെട്ടിയതിനെ തുടർന്ന് പോലീസ് ഇടപെട്ട് പന്തൽ അഴിപ്പിച്ചു.

ടൗൺ എസ്.ഐ ടി.എം. വിപിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ പോലീസ് സംഘം, പൊതുജനങ്ങൾക്കും വാഹന ഗതാഗതത്തിനും തടസ്സമുണ്ടാകുന്ന രീതിയിൽ റോഡിൽ സ്ഥാപിച്ചിരുന്ന പന്തൽ നീക്കം ചെയ്യുകയായിരുന്നു. സംഭവസമയത്ത് സ്ഥലത്ത് നേരിയ തർക്കാവസ്ഥയും ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്.

നാളെ നടക്കുന്ന ധർണയുടെ ഒരുക്കങ്ങളുടെ ഭാഗമായാണ് പന്തൽ സ്ഥാപിച്ചതെന്നാണ് സംഘാടകർ അറിയിച്ചത്. എന്നാൽ പൊതുവഴി കൈയേറി അനുമതിയില്ലാതെ പന്തൽ സ്ഥാപിക്കാൻ കഴിയില്ലെന്നും ഗതാഗത തടസ്സം ഒഴിവാക്കുന്നതിനാണ് നടപടി സ്വീകരിച്ചതെന്നും പോലീസ് വ്യക്തമാക്കി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User