ബജറ്റ് പ്രഖ്യാപനങ്ങൾ കടലാസിൽ ഒതുങ്ങില്ല; പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കാൻ സതീശന്റെ പുതിയ നീക്കം

ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾ കടലാസിൽ ഒതുങ്ങാതെ സമയബന്ധിതമായി നടപ്പാക്കാൻ റൗണ്ട് ടേബിൾ കോൺഫറൻസുകളിലൂടെ പുതിയ പ്രവർത്തന സംവിധാനം ഒരുക്കുകയാണ് വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ്. സർക്കാർ.

Sep 11, 2026 - 17:00
0
ബജറ്റ് പ്രഖ്യാപനങ്ങൾ കടലാസിൽ ഒതുങ്ങില്ല; പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കാൻ സതീശന്റെ പുതിയ നീക്കം

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കെ എന്‍ ബാലഗോപാല്‍ എന്ന ധനമന്ത്രി പ്രഖ്യാപിച്ച പദ്ധതികള്‍ ഇന്നും പേപ്പറുകളില്‍ ഉറങ്ങുകയാണ്. ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികളില്‍ പകുതിയിലേറെയും കടലാസുകളില്‍ ഒതുങ്ങുകയാണ് പതിവ്. എന്നാല്‍ യുഡിഎഫ് സര്‍ക്കാരില്‍ ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി വി ഡി സതീശന്‍ അവതരിപ്പിച്ച ബജറ്റിലെ പദ്ധതികള്‍ക്ക് ചിറക് മുളയ്ക്കും. അത് കേരളത്തിന്റെ വികസന വാതായനങ്ങളിലൂടെ പറന്ന് ഉയരും. അത്രമാത്രം ദീര്‍ഘവീക്ഷണമുള്ള പദ്ധതികള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന വി ഡി സതീശന്‍ അതിന് കെല്‍പ്പുളള നേതാവാണെന്ന് തെളിയിക്കുന്നുണ്ട്. സിപിഎം പാര്‍ട്ടി ക്ലാസുകളില്‍ ആര്‍ക്കും മനസിലാകത്ത ഭൗതിക വാതങ്ങളും പ്രതിക്രിയ വാദങ്ങളും മാത്രം പഠിച്ച കെ എന്‍ ബാലഗോപാലിന് പക്ഷെ ബജറ്റ് പ്രഖ്യാപനങ്ങള്‍ എങ്ങനെ നടപ്പിലാക്കണമെന്ന് മാത്രം അറിയില്ല. ഇവിടെ മൂന്ന് മാസം കൊണ്ട് തന്നെ അഞ്ച് വര്‍ഷം ഭരിച്ച് മുടിച്ച കെ എന്‍ ബാലഗോപാലിനെ , പല പാഠങ്ങള്‍ ഓര്‍മിപ്പിക്കുന്നുണ്ട് സതീശന്‍. ഒരു ധനമന്ത്രി എങ്ങനെയാകണമെന്ന് കാണിക്കുകയാണ് വി ഡി സതീശന്‍. പിണറായി വിജയനെ മുഖ്യമന്ത്രി പദവിയുടെ അര്‍ത്ഥവും ആഴവും മനസിലാക്കി കൊടുത്ത സതീശന് മുന്നില്‍ കെ എന്‍ ബാലഗോപാല്‍ കൂടി ദക്ഷിണവെച്ച് നമിക്കും. പുതിയ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ വെറും പ്രഖ്യാപനങ്ങളായി ഒതുങ്ങിപ്പോകാതെ, അവ സമയബന്ധിതമായി നടപ്പിലാക്കുന്നതിനായി രൂപീകരിക്കുന്ന റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സുകളുടെ പുതിയ പ്രവര്‍ത്തന സംവിധാനത്തെ കുറിച്ച് കഴിഞ്ഞ ദിവസം വി ഡി സതീശന്‍ പ്രഖ്യാപിച്ചിരുന്നു. 

ഒരു മികച്ച ധനമന്ത്രി എങ്ങനെയാകണമെന്ന് ഒറ്റ പ്രഖ്യാപനത്തിലൂടെ സതീശന്‍ കാണിച്ച് കൊടുത്തിരിക്കുകയാണ്. ഓരോ ബജറ്റിലും പ്രഖ്യാപിക്കുന്ന വലിയ പദ്ധതികളും അതിനായി വകയിരുത്തുന്ന പണവും എങ്ങനെ കണ്ടെത്തണമെന്നത് ഭരണാധികാരികളുടെ ദീര്‍ഘവീക്ഷണത്തെ ചുറ്റിപ്പറ്റിയിരിക്കും. ബജറ്റ് അവതരിപ്പിക്കുമ്പോള്‍ വലിയ പ്രതീക്ഷയോടെ നമ്മള്‍ കേള്‍ക്കുന്ന പല പ്രഖ്യാപനങ്ങളും പിന്നീട് യഥാര്‍ത്ഥത്തില്‍ എന്തായി, എത്രത്തോളം നടപ്പായി, എന്തുകൊണ്ട് നടപ്പായില്ല എന്നൊന്നും കൃത്യമായി പരിശോധിക്കപ്പെടുന്നില്ല എന്നതാണ് വാസ്തവം. കഴിഞ്ഞ പത്ത് വര്‍ഷവും കണ്ടത് അതാണ്. തമ്മില്‍ ഭേദം തൊമ്മന്‍ എന്ന് പറയുന്നത് പോലെ തോമസ് ഐസക് കുറച്ച് ഭേദമായിരുന്നു. ബാലഗോപാലിലേക്ക്  വന്നാല്‍ വലിയ തോല്‍വിയായിരുന്നുവെന്ന്  സിപിഎം അനുഭാവികൾ പോലും പറയും. ബജറ്റില്‍ പ്രഖ്യാപിക്കുന്ന പല പദ്ധതികളും പല കാരണങ്ങളാലും പിന്നീട് നടപ്പാക്കാതെ പോകുന്ന കാഴ്ചയാണ് കണ്ട് പരിചയിച്ചത്. അവിടെയാണ് വി.ഡി. സതീഷന്‍ മുന്നോട്ടുവയ്ക്കുന്ന ആശയം  പ്രസക്തമാകുന്നത്. ബജറ്റ് പ്രഖ്യാപനങ്ങളില്‍ ജനങ്ങള്‍ക്ക് വിശ്വാസം ഉണ്ടാകണം. അതിന്റെ പെര്‍ഫോമന്‍സ് ഭംഗിയായിരിക്കണം. അതിനുവേണ്ടി വി ഡി സതീശന്‍ വിശദികരിക്കുന്ന കാര്യങ്ങളും മുന്നോട്ടുവച്ചിരിക്കുന്ന നിര്‍ദ്ദേശങ്ങളും സമീപനവും ഏറെ ശ്രദ്ധേയമാണ്. പുതിയ ബജറ്റില്‍ 40-ലധികം വകുപ്പുകളിലായി 73 പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതില്‍ 63 പദ്ധതികളും ഒന്നിലധികം വകുപ്പുകളുടെ സഹകരണത്തോടെ നടപ്പാക്കേണ്ട ഇന്റര്‍-ഡിപ്പാര്‍ട്ട്‌മെന്റല്‍ പദ്ധതികളാണ്. കേവലം 10 പദ്ധതികള്‍ മാത്രമാണ് ഒറ്റ വകുപ്പിന്റെ കീഴില്‍ നടപ്പാക്കേണ്ടത്. ഇത്തരം പദ്ധതികളുടെ നടത്തിപ്പില്‍ പലപ്പോഴും കാലതാമസം ഉണ്ടാകുന്നത് പദ്ധതിയുടെ ആശയത്തിലോ ഫണ്ടിലോ മാത്രമല്ല, വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനമില്ലായ്മ്മ ഒന്ന് കൊണ്ട് മാത്രമാണ്. അവിടെയാണ് വി ഡി സതീശന്റെ പുതിയ ആശയം ഏറെ പ്രാധാന്യമുള്ളതാകുന്നത്. 

ഓരോ പദ്ധതിയെയും സംബന്ധിച്ച് ബന്ധപ്പെട്ട് ഇന്റര്‍-ഡിപ്പാര്‍ട്ട്‌മെന്റുകളിലെ പ്രധാനപ്പെട്ട ഉദ്യോഗസ്ഥരെയും വിദഗ്ധരെയും ഉള്‍പ്പെടുത്തി പദ്ധതിയുടെ നിര്‍വഹണം, ആസൂത്രണം, വിശദമായ പരിശോധന, വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം, വിദഗ്ധ കണ്‍സള്‍ട്ടന്റുമാരുടെ പിന്തുണ, വിശദമായ പ്രോജക്ട് റിപ്പോര്‍ട്ടുകള്‍ തുടങ്ങിയ കാര്യങ്ങള്‍ സമഗ്രമായി പരിശോധിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. ഓരോ പദ്ധതിയെയും വെറുമൊരു ഫയലായി കാണാതെ, അതിന്റെ എല്ലാ വശങ്ങളും മുന്‍കൂട്ടി പരിശോധിച്ച് നടപ്പാക്കലിന് ആവശ്യമായ വ്യക്തമായ ഒരു രൂപരേഖ തയ്യാറാക്കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്ന് കൂടി പറയുന്നുണ്ട് ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി. ഇതിനായി ആറ് ക്ലസ്റ്ററുകളിലായി 34 പദ്ധതികള്‍ ചര്‍ച്ചകള്‍ക്കായി തെരഞ്ഞെടുത്തിട്ടുണ്ടെന്നാണ് മുഖ്യമന്ത്രീ വിശദികരിക്കുന്നത്.  ഇതിനാവശ്യമായ വിദഗ്ധരെ ഇതിനകം തന്നെ തെരഞ്ഞെടുത്തിട്ടുണ്ട്. ഒരു പദ്ധതിയുടെ വ്യാപ്തി, തന്ത്രപരമായ ലക്ഷ്യങ്ങള്‍, പ്രധാന ഘടകങ്ങള്‍, നിര്‍വഹണ മാതൃക, സാമ്പത്തിക മാതൃക തുടങ്ങി അതുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സുകളിലൂടെ വിശദമായി ചര്‍ച്ച ചെയ്യും. അങ്ങനെ പ്രഖ്യാപിച്ച 73 പദ്ധതികളുടെയും കാര്യത്തില്‍ വ്യക്തമായ തീരുമാനങ്ങളിലേക്ക് എത്തിക്കുവാന്‍ സര്‍ക്കാരിന് സാധിക്കും. ഏറ്റവും പ്രധാനപ്പെട്ട പദ്ധതികള്‍ക്ക് കൃത്യമായ കാലാവധി നിശ്ചയിക്കും. സമയബന്ധിതമായി അതിന്റെ സാമ്പത്തിക വശങ്ങള്‍ നിശ്ചയിക്കും. പദ്ധതിയുടെ നിര്‍വഹണ രീതിയും തീരുമാനിക്കും. അതിനുശേഷം വ്യക്തമായ ധാരണയോടെ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് പദ്ധതികള്‍ മുന്നോട്ടുകൊണ്ടു പോകും എന്നാണ് മുഖ്യമന്ത്രി ചൂണ്ടിക്കാണിക്കുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ മാത്രം ഒരു മേശയ്ക്ക് ചുറ്റുമിരുത്തി പദ്ധതി പൂര്‍ണതയിലെത്തിക്കുക എന്നതല്ല ഇവിടെ സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്. നയവിദഗ്ധര്‍, അക്കാദമിക് ഗവേഷണ-സാങ്കേതിക സ്ഥാപനങ്ങള്‍, ബഹുരാഷ്ട്ര വികസന പങ്കാളികള്‍, ഫിനാന്‍ഷ്യല്‍ ഇന്‍സ്റ്റിറ്റിയൂഷനുകള്‍, നിക്ഷേപകര്‍, വ്യവസായ-വാണിജ്യ മേഖലയുമായി ബന്ധപ്പെട്ടവര്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ള വിദഗ്ധരെയും പങ്കാളികളെയും ഉള്‍പ്പെടുത്തി വിശാലമായ സംവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമാണ് വി ഡി സതീശന്‍ വേദി ഒരുക്കുന്നത്. ഇത് കേവലം ഒരു സാധാരണ ഭരണനടപടിയായി മാത്രം കാണാനാകില്ല. ഭരണത്തിനു പുതിയ ഒരു ദിശാബോധം നല്‍കുന്ന പുതിയ ചിന്താഗതിയാണ് വി ഡി സതീശന്റെ നേതൃത്വത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ മുന്നോട്ട വയ്ക്കുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User