മത്സ്യ മാർക്കറ്റ് റോഡിൽ വഴിയോര കച്ചവടം; വാഹനങ്ങൾക്കും യാത്രക്കാർക്കും ദുരിതം
റോഡ് കൈയേറി പച്ചക്കറി-പഴക്കച്ചവടം; മത്സ്യലോറികൾക്കും യാത്രക്കാർക്കും കടന്നുപോകാൻ പോലും പ്രയാസം
കാസർകോട്: നഗരത്തിലെ ഏറ്റവും തിരക്കേറിയ മത്സ്യ മാർക്കറ്റ് റോഡിൽ വഴിയോര കച്ചവടം വ്യാപകമായതോടെ വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും ദുരിതം. മത്സ്യം വാങ്ങാനെത്തുന്നവർക്കും ലോറികളിൽ മത്സ്യം കയറ്റിയിറക്കാനെത്തുന്ന വാഹനങ്ങൾക്കും വഴിയോര കച്ചവടം വലിയ തടസമായി മാറിയിരിക്കുകയാണ്.

കഷ്ടിച്ച് ഒരു വാഹനം മാത്രം കടന്നുപോകാൻ കഴിയുന്ന റോഡിന്റെ ഭാഗങ്ങളിൽ പോലും പച്ചക്കറി, പഴവർഗങ്ങൾ തുടങ്ങിയവയുടെ കച്ചവടം നടക്കുന്നതായാണ് പരാതി. വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിലും വഴിയോര കച്ചവടക്കാർ സ്ഥലം കൈയേറിയിട്ടുണ്ട്. ഇതോടെ മാർക്കറ്റ് മേഖലയിലെ ഗതാഗതക്കുരുക്കും വർധിക്കുകയാണ്.
ചില വ്യാപാര സ്ഥാപനങ്ങൾ വഴിയോര കച്ചവടത്തിന് കൂട്ടുനിൽക്കുകയും കച്ചവടക്കാരിൽ നിന്ന് പണം വാങ്ങുകയും ചെയ്യുന്നതായും പരാതിയുണ്ട്. ഇതിനുപുറമെ റോഡിലെ കുണ്ടും കുഴികളും യാത്രക്കാരുടെ ദുരിതം ഇരട്ടിയാക്കുന്നു. അനധികൃത വഴിയോര കച്ചവടം നിയന്ത്രിച്ച് റോഡ് ഗതാഗതയോഗ്യമാക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)