ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; കേരളത്തിലെ മഴ മുന്നറിയിപ്പിൽ മാറ്റം, 4 ജില്ലകളിൽ നാളെ യെല്ലോ അലർട്ട്
ഇന്ന് മഴ മുന്നറിയിപ്പില്ല; ശനി നാല് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതോടെ സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. സെപ്റ്റംബർ 10 മുതൽ 14 വരെ കേരളത്തിൽ വിവിധയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പുതിയ മുന്നറിയിപ്പ്. സെപ്റ്റംബർ 11, 12 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്..
ഇന്ന് നേരത്തെ ആലപ്പുഴ, എറണാകുളം ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന മഞ്ഞ അലർട്ട് പിൻവലിച്ചു. ഇതോടെ ഇന്ന് സംസ്ഥാനത്തെ ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല.
നാളെ, സെപ്റ്റംബർ 11ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സെപ്റ്റംബർ 12ന് പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളിലാണ് മഞ്ഞ അലർട്ട്. 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ 24 മണിക്കൂറിൽ മഴ ലഭിക്കാവുന്ന സാഹചര്യത്തിലാണ് മഞ്ഞ അലർട്ട് നൽകുന്നത്.
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തിന്റെ സ്വാധീനത്തിൽ വരും ദിവസങ്ങളിൽ മഴ ശക്തമാകാനുള്ള സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ കാലാവസ്ഥാ മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്ന് അധികൃതർ നിർദേശിക്കുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)