UDF നീക്കം വൻ വിജയം ; BJP ഭരണം വീണു

യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് എൽഡിഎഫിന്റെ പിന്തുണ ലഭിച്ചതോടെ പത്തനംതിട്ടയിലെ നാരങ്ങാനം പഞ്ചായത്തിൽ എട്ട് മാസത്തിനകം ബിജെപിയുടെ ഭരണം വീണു.

Aug 06, 2026 - 16:07
Updated: 2 months ago
0
UDF നീക്കം വൻ വിജയം ; BJP ഭരണം വീണു

ബിജെപി ഭരിക്കുന്ന ഒരു പഞ്ചായത്ത് കൂടി  അവർക്കു നഷ്ടപ്പെട്ടിരിക്കുന്നു. അതായത് ,പത്തനംതിട്ട ജില്ലയിലെ  നാരങ്ങാനം പഞ്ചായത്തില്‍ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായിരിക്കുന്നു. അതോടെ പഞ്ചായത്തിൽ കേവലം എട്ടുമാസം പോലും പ്രായമാകാത്ത
ബിജെപിയുടെ  ഭരണം വീണു. യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ എല്‍ഡിഎഫ് പിന്തുണച്ചതോടെയാണ് ബിജെപിക്ക് ഭരണം നഷ്ടമായത്. ഇനി അവരുടെ പാർട്ടിയിൽ ഏതൊക്കെ തരത്തിൽ കോളിളക്കം സൃഷ്ടിക്കും എന്നുള്ളത് കണ്ട് തന്നെ അറിയണം.  ആകെയുള്ള രണ്ട് എല്‍ഡിഎഫ് അംഗങ്ങളാണ് യുഡിഎഫ് അവിശ്വാസ പ്രമേയത്തെ പിന്തുണച്ചത്. ബിജെപി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  പ്രസാദിനെതിരെയാണ് അവിശ്വാസപ്രമേയം കൊണ്ടുവന്നതും യു ഡി എഫ് വിജയിപ്പിച്ചെടുത്തതും.അതായത്, നാരങ്ങാനം പഞ്ചായത്തിൽ ബിജെപിക്കും കോണ്‍ഗ്രസിനും ആറ് വീതം അംഗങ്ങളും അതുപോലെ എല്‍ഡിഎഫിന് രണ്ട് അംഗങ്ങളുമായിരുന്നു  ഉണ്ടായിരുന്നത്. അങ്ങനെ ആകെ 14 അംഗങ്ങളായിരുന്നു നാരങ്ങാനം പഞ്ചായത്തിന്റെ ഭരണ സമിതിയെന്ന് പറയുന്നത്.   അങ്ങനെയൊരു സാഹചര്യം വന്നതിനു പിന്നാലെ ടോസിലൂടെയായിരുന്നു ബിജെപിക്ക് ഭരണം ലഭിച്ചത്. പക്ഷെ ബിജെപി അധികാരം പിടിച്ചുവെങ്കിലും നല്ലൊരു ഭരണം കാഴ്ചവെക്കാൻ അവർക്കു കഴിഞ്ഞില്ല എന്നുള്ളതാണ് സത്യം. നാരങ്ങാനത്തിന്റെ കാലങ്ങളായുള്ള പല പ്രശ്നങ്ങളിലും ഇടപെടൽ നടത്തുന്നതിൽ ഭരണ സമിതി പരാജയപ്പെട്ടതോടെ യു ഡി എഫ് അവിശ്വാസം കൊണ്ടുവരാൻ നിർബന്ധിതരായി.അതുപോലെ തന്നെ രണ്ടു സീറ്റുകൾ മാത്രമുള്ള ഇടതു പക്ഷത്തിനും ഭരണ സമിതിക്കെതിരെ തിരിയാൻ ഉള്ള സമ്മർദ്ദമേറിവന്നു.

അതോടെ ഒരുമിച്ചു ഭരിക്കും എന്നുള്ള കാര്യത്തിൽ അല്ല ബിജെപിയെ താഴെയിറക്കാം  എന്നുള്ള കാര്യത്തിൽ തീരുമാനമെടുത്തു. അവിശ്വാസ പ്രമേയത്തെ പിന്തുണച്ച രണ്ട് എല്‍ഡിഎഫ് പ്രതിനിധികളും സിപിഐഎം അംഗങ്ങളാണ്. പഞ്ചായത്തിന്റെ താൽപ്പര്യങ്ങൾ  മറന്നു കൊണ്ട്  ഒരു പഞ്ചായത്ത് ഭരമസമിതിക്ക് എതിരായ പൊതു വികാരമാണ് അവിശ്വാസ പ്രമേയത്തില്‍ പ്രതിഫലിച്ചതെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. പഞ്ചായത്ത് പ്രസിഡന്റിന്റെ സ്വജന പക്ഷവാദത്തിനെതിരായ വിധിയെഴുത്താണ് ഇതെന്നും കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. ഏതായാലും ബിജെപി ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങൾ എന്ന് പറയുന്നത് സംസ്ഥാനത്തു ഏകദേശം 25 എണ്ണത്തിനടുത്തു മാത്രമാണുള്ളത്. പക്ഷെ എല്ലായിടത്തുമുള്ള പ്രശനം എന്ന് പറയുന്നത്, കേവലഭൂരിപക്ഷമില്ലാതെ പലരുടെയും  സഹായത്തിൽ ഭരിക്കുന്നതു അല്ലങ്കിൽ നറുക്കെടുപ്പിലൂടെ അധികാരം കിട്ടിയട്ടുള്ളതൊക്കെയാണ്  കൂടുതൽ ഉള്ളത്. അങ്ങനെയാകുമ്പോൾ ഏതു സമയവും അവിശ്വാസ പ്രമേയ നീക്കങ്ങൾക്കു സാധ്യത കൂടുതലാണ്. എന്നാൽ അങ്ങനെ വരുമ്പോൾ എങ്കിലും നന്നായി ഭരിക്കുകയും നാടിന്റെ പിന്തുണ തേടാനും ഒന്നും ശ്രമിക്കുന്നില്ല എന്നുള്ളതാണ് ബിജെപിക്ക് കിട്ടുന്ന തിരിച്ചടികൾക്കുള്ള  വേഗത കൂട്ടുന്നത്. ഏതായാലും പത്തനംതിട്ടയിലെ ആഗ്രഹിച്ചു കിട്ടിയ ഒരു പഞ്ചായത് ഭരണം ബിജെപിക്കു നഷ്ടമായി. ഇനി ആരാണത് തുടർന്ന് ഭരിക്കുക  എന്നുള്ളത് ദിവസങ്ങൾക്കകം  അറിയാം.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 1
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User