നാരങ്ങാനം പഞ്ചായത്ത് ഇനി യുഡിഎഫിന്.: നറുക്കെടുപ്പിൽ കിട്ടിയ ബിജെപി ഭരണത്തിന് അന്ത്യം.

സിപിഎം അംഗത്തിന്റെ വോട്ട് കോൺഗ്രസ് സ്ഥാനാർഥിക്ക് കിട്ടി. നറുക്കെടുപ്പിലൂടെ നേടിയ ബിജെപിയുടെ ഭരണം മാസങ്ങൾക്കകം അട്ടിമറിഞ്ഞു

Sep 02, 2026 - 13:17
Updated: 1 month ago
0
 നാരങ്ങാനം പഞ്ചായത്ത് ഇനി യുഡിഎഫിന്.: നറുക്കെടുപ്പിൽ കിട്ടിയ ബിജെപി ഭരണത്തിന് അന്ത്യം.

പത്തനംതിട്ട: നറുക്കെടുപ്പിലൂടെ ബിജെപിക്ക് ലഭിച്ച നാരങ്ങാനം ഗ്രാമപഞ്ചായത്തിന്റെ ഭരണം ഒടുവിൽ ബിജെപിക്ക് നഷ്ടമായി. ബുധനാഴ്ച നടന്ന നാടകീയമായ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സിപിഎം അംഗത്തിന്റെ വോട്ട്  കോൺഗ്രസ് സ്ഥാനാർഥിക്ക് കിട്ടിയതോടെ വി .പി. മനോജ് കുമാർ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഇതോടെ പഞ്ചായത്ത് ഭരണം യുഡിഎഫ് പിടിച്ചെടുത്തു. 

പഞ്ചായത്തിൽ കോൺഗ്രസിനും ബിജെപിക്കും ആറ് അംഗങ്ങൾ വീതവും സിപിഎമ്മിന് രണ്ട് അംഗങ്ങളുമാണ് ഉള്ളത്. തുല്യ അംഗബലം ഉണ്ടായതിനെ തുടർന്നാണ് നേരത്തെ നറുക്കെടുപ്പിലൂടെ ബിജെപിക്ക് പ്രസിഡന്റ് സ്ഥാനവും കോൺഗ്രസിന് വൈസ് പ്രസിഡന്റ് സ്ഥാനവും ലഭിച്ചത്. 

ബിജെപി പ്രസിഡന്റിനെതിരെ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ സിപിഎം അംഗം പിന്തുണച്ചതോടെ ബിജെപിക്ക് പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് ഒഴിവുവന്ന പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിലാണ് സിപിഎം അംഗത്തിന്റെ നിർണായക പിന്തുണ കോൺഗ്രസ് സ്ഥാനാർഥിക്ക് ലഭിച്ചത്.

അതേസമയം, ബിജെപിയെ അധികാരത്തിൽ നിന്ന് മാറ്റിനിർത്താൻ കോൺഗ്രസും സിപിഎമ്മും കൈകോർത്തുവെന്ന രാഷ്ട്രീയ വിമർശനവും ഉയർന്നിട്ടുണ്ട്. നറുക്കെടുപ്പിലൂടെ നേടിയ അധികാരം ഏതാനും മാസങ്ങൾക്കകം നഷ്ടപ്പെട്ടത് ബിജെപിക്ക് പ്രാദേശിക രാഷ്ട്രീയത്തിലെ കനത്ത തിരിച്ചടിയായി. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User