പോപ്പുലർ ഫ്രണ്ട് റാലിയിൽ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച കേസ്; ഒരാൾ കസ്റ്റഡിയിൽ

കുട്ടിയെ ചുമലിലേറ്റിയ ആളെയെന്ന് റിപ്പോർട്ട്

May 24, 2022 - 04:07
0
പോപ്പുലർ ഫ്രണ്ട് റാലിയിൽ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച കേസ്; ഒരാൾ കസ്റ്റഡിയിൽ

   ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് റാലിക്കിടെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച കേസിൽ ഒരാളെ കസ്റ്റഡിയിലെടുത്തു. മുദ്രാവാക്യം വിളിച്ച കുട്ടിയെ ചുമലിലേറ്റിയ ഈരാറ്റുപേട്ട സ്വദേശിയെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. സംഭവത്തിൽ പോപ്പുലർ ഫ്രണ്ട് നേതാക്കൾക്കെതിരെയും പോലീസ് കേസെടുത്തു. ആലപ്പുഴ ജില്ലാ സെക്രട്ടറിയും പ്രസിഡന്റുമാണ് കേസിൽ ഒന്നും രണ്ടും പ്രതികൾ.

കഴിഞ്ഞ ശനിയാഴ്ച ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് നടത്തിയ റാലിക്കിടെയാണു പത്തുവയസ്സുപോലും തോന്നിക്കാത്ത കുട്ടി പ്രകോപനപരമായി മുദ്രാവാക്യം വിളിച്ചത്. മറ്റൊരാളുടെ ചുമലിലിരുന്നു കുട്ടി വിളിച്ച മുദ്രാവാക്യം മറ്റുള്ളവർ ഏറ്റുവിളിച്ചതു സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. മനഃപൂർവം പ്രകോപനം സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണോയിതെന്നു രഹസ്യാന്വേഷണവിഭാഗം പരിശോധിക്കും

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User