ബാഗ് ഉപേക്ഷിച്ച് ആസാമിലേക്ക് മുങ്ങി; തിരിച്ചെത്തിയപ്പോൾ പൊലീസ് പൊക്കി — 20 ലക്ഷം രൂപയുടെ ഹെറോയിനുമായി സൈദുൽ ഇസ്‌ലാം പിടിയിൽ

പൊലീസിനെ കണ്ട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് 87 ഗ്രാം ഹെറോയിൻ ഉപേക്ഷിച്ച് കടന്നുകളഞ്ഞു; സിസിടിവി കേന്ദ്രീകരിച്ചുള്ള ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ അറസ്റ്റ്

Aug 20, 2026 - 16:32
0
ബാഗ് ഉപേക്ഷിച്ച് ആസാമിലേക്ക് മുങ്ങി; തിരിച്ചെത്തിയപ്പോൾ പൊലീസ് പൊക്കി — 20 ലക്ഷം രൂപയുടെ ഹെറോയിനുമായി സൈദുൽ ഇസ്‌ലാം പിടിയിൽ

ബാഗ് ഉപേക്ഷിച്ച് ആസാമിലേക്ക് മുങ്ങി; തിരിച്ചെത്തിയപ്പോൾ പൊലീസ് പൊക്കി — 20 ലക്ഷം രൂപയുടെ ഹെറോയിനുമായി സൈദുൽ ഇസ്‌ലാം പിടിയിൽ

ആലുവ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പൊലീസ് പരിശോധന ശക്തമാക്കിയതറിഞ്ഞ് 20 ലക്ഷം രൂപ വിലമതിക്കുന്ന ഹെറോയിൻ അടങ്ങിയ ബാഗ് ഉപേക്ഷിച്ച് ആസാമിലേക്ക് കടന്ന യുവാവ് പിടിയിൽ. അസം നൗഗാവ് സ്വദേശി സൈദുൽ ഇസ്‌ലാം (26) ആണ് ആലുവ പൊലീസിന്റെ പിടിയിലായത്.

കഴിഞ്ഞ എട്ടാം തീയതിയാണ് സംഭവം. അസമിൽ നിന്ന് വൈകിട്ട് ട്രെയിനിൽ ആലുവയിലെത്തിയ സൈദുൽ ഇസ്‌ലാം, ആലുവ ഭാഗത്ത് പൊലീസ് പരിശോധന നടക്കുന്നതായി മനസ്സിലാക്കിയതോടെ 87 ഗ്രാം ഹെറോയിൻ അടങ്ങിയ ബാഗ് റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.

അന്ന് രാത്രി തന്നെ ട്രെയിനിൽ ഇയാൾ ആസാമിലേക്ക് മടങ്ങി. എന്നാൽ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള ശാസ്ത്രീയ അന്വേഷണത്തിലൂടെ പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞു. കഴിഞ്ഞ ദിവസം ഇയാൾ കരിമുകൾ ഭാഗത്ത് തിരിച്ചെത്തിയതോടെ പൊലീസ് സംഘം വളഞ്ഞുപിടികൂടുകയായിരുന്നു.

അസമിൽ നിന്ന് മയക്കുമരുന്ന് എത്തിച്ച് ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ വിൽപ്പന നടത്തിവരുന്നയാളാണ് പ്രതിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

ആലുവ ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിൽ ആലുവ ഈസ്റ്റ് എസ്എച്ച്ഒ രഞ്ജിത് മാത്യു, എഎസ്ഐമാരായ കെ.എ. നൗഷാദ്, സി.എ. നിയാസ്, സിപിഒമാരായ മാഹിൻഷാ അബൂബക്കർ, പി.എസ്. സിറിൽ, മുഹമ്മദ് ഷാഹിൻ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്.

പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User