മഹാരാഷ്ട്ര, ബംഗാൾ, തമിഴ്നാട് തെരഞ്ഞെടുപ്പുകൾ ബാലറ്റ് പേപ്പറിൽ വീണ്ടും നടത്തണം; ഗ്യാനേഷ് കുമാറിനെ ജയിലിലടക്കണം: ഉദ്ധവ് താക്കറെ

തെരഞ്ഞെടുപ്പ് പ്രക്രിയയിൽ വിശ്വാസം പുനഃസ്ഥാപിക്കാൻ ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്നാണ് ഉദ്ധവ് താക്കറെയുടെ ആവശ്യം.

Sep 23, 2026 - 17:25
Updated: 11 hours ago
0
മഹാരാഷ്ട്ര, ബംഗാൾ, തമിഴ്നാട് തെരഞ്ഞെടുപ്പുകൾ ബാലറ്റ് പേപ്പറിൽ വീണ്ടും നടത്തണം; ഗ്യാനേഷ് കുമാറിനെ ജയിലിലടക്കണം: ഉദ്ധവ് താക്കറെ

മുംബൈ: തെരഞ്ഞെടുപ്പ് കമ്മീഷനിലെ ആഭ്യന്തര ഭിന്നത സംബന്ധിച്ച റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കടുത്ത വിമർശനവുമായി ശിവസേന (യുബിടി) അധ്യക്ഷൻ ഉദ്ധവ് താക്കറെ. ഗ്യാനേഷ് കുമാറിനെ ഉടൻ സ്ഥാനത്തുനിന്ന് നീക്കി ജയിലിലടക്കണമെന്നാണ് ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടത്. വിഷയത്തിൽ കോടതി സ്വമേധയാ ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു. 

മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, തമിഴ്നാട് എന്നിവിടങ്ങളിലെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ റദ്ദാക്കി ബാലറ്റ് പേപ്പർ ഉപയോഗിച്ച് വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കമ്മീഷനിലെ അംഗങ്ങളായ സുഖ്ബീർ സിങ് സന്ധുവും വിവേക് ജോഷിയും ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള നടപടികളിൽ പലതവണ എതിർപ്പ് രേഖപ്പെടുത്തിയെന്ന റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

സന്ധുവിനും ജോഷിക്കും ഗ്യാനേഷ് കുമാറിന്റെ നടപടികളെക്കുറിച്ച് പ്രതികരിച്ചതിന് നന്ദി അറിയിച്ച ഉദ്ധവ്, കമ്മീഷൻ സ്വീകരിച്ച തെറ്റായ തീരുമാനങ്ങൾ ഇരുവരും റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു. ജനാധിപത്യം സംരക്ഷിക്കാൻ പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു

രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാർ പല തീരുമാനങ്ങളിലും എതിർപ്പ് രേഖപ്പെടുത്തിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിനെ തുടർന്നാണ് രാഷ്ട്രീയ വിവാദം ശക്തമായത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User