ട്രെയിൻ യാത്ര ഇനി കൂടുതൽ രസകരം; വന്ദേഭാരതിൽ ഷോപ്പിംഗ് സേവനം ആരംഭിക്കുന്നു

ട്രെയിൻ യാത്രക്കിടെ സീറ്റിൽ ഇരുന്നുകൊണ്ട് തന്നെ പുസ്തകങ്ങൾ മുതൽ പെർഫ്യൂമുകൾ വരെ വാങ്ങാനാകുന്ന പുതിയ സേവനം ഇന്ത്യൻ റെയിൽവേ പരീക്ഷണാടിസ്ഥാനത്തിൽ മംഗളൂരു–ഗോവ വന്ദേഭാരത് എക്സ്പ്രസിൽ ഈ മാസം 28 മുതൽ ആരംഭിക്കുന്നു.

Jul 25, 2026 - 11:19
0
ട്രെയിൻ യാത്ര ഇനി കൂടുതൽ രസകരം; വന്ദേഭാരതിൽ ഷോപ്പിംഗ് സേവനം ആരംഭിക്കുന്നു

പയ്യന്നൂർ: ഇനി മുതൽ ട്രെയിൻ യാത്ര ബോർ അടിക്കാതെ ഷോപ്പിംഗ് നടത്തികൊണ്ട് യാത്ര ആസ്വദിക്കാം. യാത്രയ്ക്കിടെ സീറ്റിൽ ഇരുന്നുകൊണ്ട് തന്നെ ഇഷ്ടമുള്ള ഉൽപ്പന്നങ്ങൾ വാങ്ങാൻ കഴിയുന്ന പുതിയ സേവനവുമായി ഇന്ത്യൻ റെയിൽവേ രംഗത്തെത്തിയിരിക്കുകയാണ്. യാത്രാസമയത്ത് യാത്രക്കാരുടെ അടുത്ത് ഉല്‌പന്നങ്ങളുമായി എത്തുന്ന പുതിയ സേവനം പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. മംഗളൂരു–ഗോവ വന്ദേഭാരത് എക്സ്പ്രസിലാണ് ഈ പരീക്ഷണം നടപ്പാക്കുന്നത്. ഈ മാസം 28 മുതലായിരിക്കും മംഗളൂരു-ഗോവ വന്ദേഭാരതിൽ പരീക്ഷണാടിസ്ഥാനത്തിൽ സേവനം ആരംഭിക്കുകയെന്ന് പദ്ധതിക്ക് നേതൃത്വം നൽകുന്ന പയ്യന്നൂരിലെ സംരംഭകൻ ഹരികൃഷ്ണൻ അറിയിച്ചു. പുസ്തകങ്ങൾ, കളിപ്പാട്ടങ്ങൾ, മാലകളും കമ്മലുകളും ഉൾപ്പെടെയുള്ള ഫാഷൻ ആഭരണങ്ങൾ, പെർഫ്യൂമുകൾ, സ്റ്റേഷനറി ഉൽപ്പന്നങ്ങൾ തുടങ്ങി യാത്രക്കാർക്ക് ആവശ്യമായ വിവിധ വസ്തുക്കൾ ട്രെയിനിൽ തന്നെ വാങ്ങാനാവും. യാത്രാസൗകര്യത്തിന് തടസ്സമുണ്ടാക്കാതെ ക്രമീകരിച്ചായിരിക്കും വിൽപ്പന നടത്തുക. 

യാത്രയ്ക്ക് യാതൊരു തടസ്സവും സൃഷ്ടിക്കാത്ത രീതിയിലായിരിക്കും വില്പന. പണമില്ലെങ്കിലും ആശങ്ക വേണ്ട; ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ഉൽപ്പന്നങ്ങൾ വാങ്ങാനാകും. യാത്ര കൂടുതൽ സൗകര്യപ്രദവും ആസ്വാദ്യകരവുമാക്കുകയാണ് ഈ പുതിയ പദ്ധതിയുടെ ലക്ഷ്യം. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User