പാരഗ്വായെ സമനിലയിൽ തളച്ച് ഓസ്‌ട്രേലിയ അടുത്ത റൗണ്ടിൽ; യു.എസ്.എയ്ക്ക് തുർക്കിയുടെ വക അപ്രതീക്ഷിത പ്രഹരം
worldcup knockout fifa 2026
ലോകകപ്പ് ഗ്രൂപ്പ് ഡി-യിലെ നിർണായക മത്സരത്തിൽ പാരഗ്വായെ ഗോൾരഹിത സമനിലയിൽ തളച്ച് ഓസ്‌ട്രേലിയ റൗണ്ട് 32-ലേക്ക് യോഗ്യത നേടി. തോൽവി ഒഴിവാക്കിയാൽ മാത്രം മതിയായിരുന്ന ഓസ്‌ട്രേലിയയ്ക്ക് മെച്ചപ്പെട്ട ഗോൾ വ്യത്യാസമാണ് തുണയായത്. . മത്സരത്തിൽ വോൾപാറ്റോയും ബോസും ചേർന്ന് വലതുവിങ്ങിലൂടെ മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഓസ്‌ട്രേലിയയ്ക്ക് ഗോളാക്കാനായില്ല. പാരഗ്വായുടെ സൂപ്പർ താരം എൻസിസോയെ ഓസ്‌ട്രേലിയൻ പ്രതിരോധം പൂട്ടിയതും ശ്രദ്ധേയമായി.മികച്ച മൂന്നാം സ്ഥാനക്കാരായി പരാഗ്വെയും നോക്കൗട്ട് ടിക്കറ്റെടുത്തു.

മറുവശത്ത്, ടൂർണമെന്റിൽ നിന്ന് നേരത്തെ തന്നെ പുറത്തായ തുർക്കി അവസാന മത്സരത്തിൽ യു.എസ്.എയെ 3-2 ന് തകർത്ത് ഈ ലോകകപ്പിലെ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കി. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമായിരുന്നു തുർക്കിയുടെ തിരിച്ചുവരവ്. തുർക്കിക്കായി അർദ ഗുലർ (10'), കോക്ചു (31'), കാൻ അയ്ഹാൻ (90+8') എന്നിവർ ഗോളുകൾ നേടിയപ്പോൾ, ഓസ്റ്റൺ ട്രസ്റ്റി (3'), സെബാസ്റ്റ്യൻ ബെർഹാട്ടർ (49') എന്നിവരാണ് യു.എസ്.എയുടെ ഗോളുകൾ സ്വന്തമാക്കിയത്. തോൽവി വഴങ്ങിയെങ്കിലും ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച യു.എസ്.എ ഗ്രൂപ്പ് ജേതാക്കളായി നേരത്തെ തന്നെ അടുത്ത റൗണ്ട് ഉറപ്പാക്കിയിരുന്നു.
