''കേരള ബിജെപി വന്‍പരാജയം''; അലി അക്ബറിനെ തെറിവിളിച്ച് ബിജെപിക്കാര്‍

Jul 31, 2022 - 05:45
0
''കേരള ബിജെപി വന്‍പരാജയം''; അലി അക്ബറിനെ തെറിവിളിച്ച് ബിജെപിക്കാര്‍

ബിജെപിയുടെ ശക്തനായ വക്താവായിരുന്നു സംവിധായകന്‍ അലി അക്ബര്‍. ബിജെപിക്ക് വേണ്ടി നിരന്തരം സമൂഹമാധ്യമങ്ങളില്‍ അലമുറയിടുന്ന അലി അക്ബര്‍ ഇപ്പോര്‍ പാര്‍ട്ടിയുമായി അകല്‍ച്ചയിലാണ്...ഫേസ്ബുക്കിലൂടെ ബിജെപി കേരള ഘടകത്തെ ആക്ഷേപിച്ച അലി കലിപ്പ് തീര്‍ത്തത്... കെജെപി വന്‍ പരാജയമെന്ന് കേരള നേതൃത്വത്തെ ലക്ഷ്യമിട്ടാണ് രാമ സിംഹന്‍ അബൂബക്കര്‍ എന്ന ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശനം ഉന്നിച്ചത്. അലി അക്ബറിന്റെ വിമര്‍ശനത്തിന് പിന്നാലെ ബിജെപി അണികള്‍ തന്നെ തെറി വിളികളുമായി പോസ്റ്റിന് കീഴിലെത്തിയിട്ടുണ്ട്.

ഇതിന് പിന്നാലെ മറ്റൊരു പോസ്റ്റും അലി അക്ബര്‍ ഇട്ടു. ''ഞാന്‍ ഒരു ഹിന്ദുവാണ് ഹിന്ദുത്വം എന്റെ സത്വമാണ്. അതിന്റെ കൂടെ നില്‍ക്കാവുന്നവര്‍ മാത്രം മതി ..ഒരു രാഷ്ട്രീയ പിന്‍ബലവും വേണ്ട. എന്റെ കൃഷ്ണന്‍ മാത്രം മതി,ഹരേ കൃഷ്ണ '' എന്നുമായിരുന്നു അലി അക്ബര്‍ കുറിച്ചത്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User