നേരറിയാന്‍ സിബിഐ 

നേരറിയാന്‍ സിബിഐ 

കൊച്ചി: നടന്‍ ദിലീപിന് ഇന്ന് ഏറെ നിര്‍ണായക ദിനം. വധഗൂഡാലോചന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം സിബിഐയ്ക്ക് വിടണമെന്ന ദിലീപിന്റെ ആവശ്യവും ഇന്ന് പരിഗണിക്കും. സിബിഐയ്ക്ക് വിടുവാന്‍ തീരുമാനിച്ചാലും പ്രോസിക്യൂഷന് തിരിച്ചടിയാകും. പ്രോസിക്യൂഷന് ഏറെ നിര്‍ണായകമായ ഹര്‍ജിയില്‍ ഉച്ചയ്ക്ക് 1.45നാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി പറയുക. കേസ് റദ്ദാക്കിയാല്‍ ദിലീപിന് ആശ്വാസവും അന്വേഷണ സംഘത്തിന് തിരിച്ചടിയുമാകും. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ ആപായപ്പെടുത്താന്‍ ദിലീപും ബന്ധുക്കളും ഗൂഡാലോചന നടത്തിയെന്ന കേസിനെ കേന്ദ്രീകരിച്ചാണ് നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണവും നടക്കുന്നത്. അതുകൊണ്ട് തന്നെ ഈ കേസിന്റെ ഭാവി നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിലും പ്രധാനപ്പെട്ടതാണ്. കേസ് റദ്ദാക്കുന്നില്ലെങ്കില്‍ അന്വേഷണം സി ബി ഐയ്ക്ക് വിടണമെന്ന ആവശ്യവും ദിലീപ് ഉന്നയിച്ചിട്ടുണ്ട്.