സോളാര്‍ കേസ്; രണ്ട് കോണ്‍ഗ്രസ് നേതാക്കളെ കൂടി ചോദ്യം ചെയ്തു

Aug 18, 2022 - 04:39
0
സോളാര്‍ കേസ്; രണ്ട് കോണ്‍ഗ്രസ് നേതാക്കളെ കൂടി ചോദ്യം ചെയ്തു

സോളാര്‍ പീഡന കേസില്‍ രണ്ട് നേതാക്കളെകൂടി സിബിഐ ചോദ്യം ചെയ്തു. മുന്‍ മന്ത്രി എ.പി അനില്‍ കുമാറിനെയും എം പി അടൂര്‍ പ്രകാശിനെയുമാണ് ചോദ്യം ചെയ്തത്. തിരുവനന്തപുരം യൂണിറ്റാണ് ഇരുവരെയും ചോദ്യം ചെയ്തത്. അടൂര്‍ പ്രകാശിനെ ഡല്‍ഹിയിലും, എ.പി അനില്‍ കുമാറിനെ മലപ്പുറത്തും വച്ച് ചോദ്യം ചെയ്തു. സോളാര്‍ പ്രതിയുടെ പീഡന പരാതിയില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ഇന്നലെ ഡല്‍ഹി കേരള ഹൗസില്‍ സിബിഐ സംഘം പരിശോധന നടത്തിയിരുന്നു. വാഹന രജിസ്റ്റര്‍ അടക്കമുള്ള രേഖകള്‍ സിബിഐ പരിശോധിച്ചു. കേരള ഹൗസ് ജീവനക്കാരെയും സിബിഐ സംഘം ചോദ്യം ചെയ്തു. സോളാര്‍ കേസിലെ പരാതിക്കാരി നല്‍കിയ ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ ആണ് സിബിഐയുടെ അന്വേഷണസംഘം ഡല്‍ഹിയില്‍ എത്തിയത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User