വീണ്ടും ദേശീയപാതയിലെ കുഴിയില്‍ വീണപകടം; പരിക്കേറ്റ ദമ്പതികൾ ചികിത്സയിൽ

Aug 23, 2022 - 10:13
0
വീണ്ടും ദേശീയപാതയിലെ കുഴിയില്‍ വീണപകടം; പരിക്കേറ്റ ദമ്പതികൾ ചികിത്സയിൽ

 ദേശീയപാതയിലെ കുഴിയില്‍ വീണ സ്‌കൂട്ടര്‍ യാത്രക്കാരായ ദമ്പതികൾ രക്ഷപ്പെട്ടത് തലാനിരിഴയ്ക്ക്.ഇന്ന് രാവിലെ 6.15 ന് കോഴിക്കോട് താമരശ്ശേരി ദേശീയപാതയിലാണ് അപകടമുണ്ടായത്. വാവാട് ഇരുമോത്തെ പച്ചക്കറി വ്യാപാരിയായ സലീം, ഭാര്യ സുബൈദ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

യാത്രയ്ക്കിടെ റോഡിലെ കുഴിയില്‍ ദമ്പതികൾ കുഴിയില്‍ വീണതിന് പിന്നാലെ ലോറി എത്തുകയും പെട്ടന്ന് തന്നെ ഡ്രൈവര്‍ വണ്ടി നിര്‍ത്തിയതിനാല്‍ ഇരുവരും രക്ഷപ്പെട്ടു. അപകടത്തില്‍ സാരമായി പരിക്കേറ്റ ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസവും ഒരു ഓട്ടോ ഇവിടെ അപകടത്തില്‍പ്പെട്ടിരുന്നു. റോഡിലെ കുഴിയില്‍പ്പെട്ട് ഓട്ടോറിക്ഷ മറിയുകയായിരുന്നു. അപകടത്തില്‍ ഡ്രൈവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User