ലോകായുക്ത ഭേദഗതി നിയമസഭയിൽ അവതരിപ്പിച്ചു: തുടർചർച്ചകൾക്കായി സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു
ലോകായുക്ത വിധി പുനപരിശോധിക്കാൻ സർക്കാരിന് അധികാരം നൽകുന്ന ഭേദഗതി നിയമസഭയിൽ അവതരിപ്പിച്ചു. നിയമമന്ത്രി പി.രാജീവമാണ് ഭേദഗതി ബിൽ സഭയിൽ അവതരിപ്പിച്ചത്. ലോകായുക്ത നിയമഭേദഗതിക്കെതിരെ പ്രതിപക്ഷത്ത് നിന്നും രൂക്ഷമായ വിമർശനമുയർന്നു. ചർച്ചകൾക്ക് പിന്നാലെ ബിൽ സബ്ജക്ട് കമ്മിറ്റിക്ക് വിടുകയാണെന്നും വിശദമായ ചർച്ച അവിടെ നടക്കുമെന്നും നിയമമന്ത്രി അറിയിക്കുകയായിരുന്നു
നിയമസഭയിൽ ബില്ലിനെ അതിശക്തമായി വിമർശിച്ച് പ്രതിപക്ഷനേതാവ് സംസാരിച്ചു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
ലോകായുക്ത നിയമത്തിലെ കാതലായ പതിനാലാം ഭാഗമാണ് ഭേദഗതിയിലൂടെ സർക്കാർ മാറ്റുന്നത്. ലോകയുക്ത വിധി സർക്കാരിന് തള്ളാമെന്ന വ്യവസ്ഥ ജൂഡീഷ്യറിക്ക് മേലുള്ള കടന്നു കയറ്റമാണ്. ജുഡീഷ്യറിയുടെ അധികാരം എക്സിക്യൂട്ടീവ് കവരുന്ന തരത്തിലുള്ള ഭേദഗതിയാണിത്. ഭേദഗതി സുപ്രീം കോടതി ഉത്തരവുകൾക്ക് വിരുദ്ധം. ജുഡീഷ്യൽ സംവിധാനത്തിൻ്റെ തീരുമാനം എങ്ങിനെ എക്സിക്യൂട്ടീവിന് തള്ളാൻ കഴിയും. ജൂഡീഷ്യറിയുടെ കണ്ടെത്തൽ തള്ളാൻ ഉള്ള അധികാരമാണ് ഇവിടെ നൽകിയിരിക്കുന്നത്. ഇന്ത്യൻ ഭരണഘടനയുടെ പതിനാലാം അനുച്ഛേദത്തിൻ്റെ ലംഘനമാണ് ഈ നിയമഭേദഗതി. ഇങ്ങനെയണെങ്കിൽ ഹൈക്കോടതിക്കുള്ള അധികാരം കൂടി സർക്കാരിനെടുക്കാം. നിയമഭേദഗതിയെ പിന്താങ്ങിയ സിപിഐ മന്ത്രിമാർ ഇ.ചന്ദ്രശേഖരൻ നായരുടെ പ്രസംഗം വായിച്ചു നോക്കണം. നിങ്ങൾ തമ്മിലുണ്ടായ സെറ്റിൽമെൻ്റ് എന്താണെന്ന് അറിയില്ല. പക്ഷെ ഇത് ദൗർഭാഗ്യകരമാണ്.
അഴിമതി തടയാനല്ലേ ലോകായുക്ത രൂപീകരിച്ചത്? ഭരണഘടന വായിച്ചു നോക്കിയാൽ മതി. അന്വേഷണത്തിനും പരാതികൾ പരിശോധിക്കാനുമുള്ള അധികാരങ്ങളുമാണ് ലോകായുക്തക്ക് നൽകിയിരിക്കുന്നത്. ആമുഖത്തിൽ തന്നെ അക്കാര്യം പറയുന്നുണ്ട്. അന്വേഷണം നടത്തുന്ന ഏജൻസി തന്നെ കേസിൽ ശിക്ഷ വിധിക്കുന്നത് എങ്ങനെയാണ് ? ലോകത്തെവിടെയും ഇല്ലാത്ത വ്യവസ്ഥയാണ് അത്. ലോകയുക്ത നിയമത്തിലെ 14 ആം വകുപ്പ് ഭരണയെ മറികടക്കുന്നതാണ്. അൾട്രാ വയലേഷൻ ഓഫ്കോൺസ്ട്ടിട്യൂഷൻ ആണ് ഈ നിയമം. പുതിയ ഭേദഗതി ലോക്പാൽ നിയമവുമായി യോജിക്കുന്ന തരത്തിലുള്ളതാണ്.
ഇതേ നിയമസഭ പാസാക്കിയ നിയമം തന്നെ ഭരണഘടനാഭവിരുദ്ധം എന്നാണ് ഇപ്പോൾ സർക്കാർ പറയുന്നത്. നിയമസഭ ഒരിക്കൽ പാസാക്കിയ നിയമം ഭരണഘടനാ വിരുദ്ധം എന്ന് പറയാൻ നിയമ മന്ത്രിക്ക് അധികാരമില്ല.