ശബരിമല മോഷണം 100% തെളിഞ്ഞു ; പ്രമുഖരുടെ വിധിയെഴുതി റിപ്പോർട്ട്

ശബരിമല സ്വർണപ്പാളി കേസിൽ ഫോറൻസിക് പരിശോധനാ റിപ്പോർട്ടുകളും ഹൈക്കോടതി നടപടികളും അന്വേഷണത്തിന് പുതിയ വഴിത്തിരിവായി മാറിയിരിക്കുകയാണ്.

ശബരിമല മോഷണം 100% തെളിഞ്ഞു ; പ്രമുഖരുടെ വിധിയെഴുതി റിപ്പോർട്ട്

പിണറായി സർക്കാരിന്റെ കാലഘട്ടത്തിൽ ശബരിമലയിൽ വൻതോതിൽ ഉള്ള സ്വർണ്ണക്കൊള്ള നടന്നിരിക്കുന്നു എന്ന് വളരെ വ്യക്തമായി കണ്ടുപിടിച്ചിരിക്കുന്നു.ശബരിമലയിലെ ദ്വാരപാലക ശിൽപ്പങ്ങളിലും ശ്രീകോവിൽ കട്ടിളപ്പാളികളിലും നടന്ന സ്വർണ്ണ മോഷണത്തിൽ പുറത്തുവന്നിരിക്കുന്ന രാസ-ശാസ്ത്രീയ പരിശോധനാ റിപ്പോർട്ടുകൾ കേസിൽ വളരെ നിർണ്ണായകമായ കണ്ടെത്തലുകളാണ് നടത്തിയിരിക്കുന്നത്. ഇതുവരെ കോൺഗ്രസ്സ് നേതാക്കളെ അതായത്, ഒന്നുമറിയാത്ത സോണിയാ ഗാന്ധിയെ പോലും പറഞ്ഞു നടന്നിരുന്ന സി പി എമ്മുകാർക്കു ഇനി വരുന്നത്  പുറത്തിറങ്ങി നടക്കാൻ കഴിയാത്ത കാലഘട്ടമായിരിക്കും. ആ  രീതിയിലുള്ള റിപ്പോർട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്. ജംഷെദ്‌പൂരിലെ സി.എസ്.ഐ.ആർ നാഷണൽ മെറ്റലർജിക്കൽ ലബോറട്ടറി അതുപോലെ തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പേസ് സെന്റർ എന്നിവിടങ്ങളിൽ നിന്നുള്ള ശാസ്ത്രീയ റിപ്പോർട്ടുകൾ അടിസ്ഥാനമാക്കി കേരള ഹൈക്കോടതി ചില കാര്യങ്ങൾ തുറന്നുപറഞ്ഞിരിക്കുകയാണ്. അയ്യപ്പൻറെ സ്വർണ്ണപ്പാളികൾ നിയമത്തിന്റെ പഴുക്കുത്തുകൾ ഉപയോഗിച്ചതും അധികാരത്തിന്റെ തണലിൽ ചട്ടങ്ങൾ പോലും ലംഘിച്ചും വളരെ ആസൂത്രിതമായി തന്നെ തട്ടിപ്പു നടത്തുകയായിരുന്നു എന്നാണു കണ്ടത്തിയിരിക്കുന്നതു. അതാണ് രാസപരിശോധനാ ഫലങ്ങളിൽ മുഴുവൻ വ്യക്തമായിരിക്കുന്നത്. അതായത്,1998-ൽ സമർപ്പിക്കപ്പെട്ട യഥാർത്ഥ സ്വർണ്ണപ്പാളികളിലെ രാസഘടനയും, പിന്നീട് സ്വർണ്ണം പൂശാനെന്നും പറഞ്ഞു കൊണ്ടുപോയി 2019-ൽ അതായത് പിണറായി വിജയൻറെ കാലത്തിൽ  തിരിച്ചു കൊണ്ട് വന്ന പാളികളിലെ നിക്കൽ അതുപോലെ അക്രിലിക് പോളിമർ എന്നിവയുടെ സാന്നിധ്യവും തമ്മിലുള്ള വ്യത്യാസങ്ങൾ വലിയ തട്ടിപ്പാണ് വ്യകതമാക്കുന്നതു. ഇതിന് തെളിവായി കോടതി ചൂണ്ടിക്കാണിച്ചതും അതുതന്നെയാണ്..  സ്വർണ്ണം മുഴുവൻ അപഹരിച്ച് അവിടെ സ്വർണ്ണം  എന്ന പേരിൽ വ്യാജ സാധനം തിരികെ കൊണ്ടു വെയ്‌ക്കുയകയായിരുന്നു. ഇതൊന്നും ദേവസ്വം മന്ത്രിയും മുഖ്യമന്ത്രിയും അറിഞ്ഞിരുന്നില്ലായെന്നു പറഞ്ഞാൽ അത് വിശ്വസിക്കാൻ വിശ്വാസികൾ അത്ര മണ്ടന്മാരൊന്നുമല്ല. 

അതായത്, ലോകോത്തര കള്ളന്മാരെ പോലും ഞെട്ടിക്കുന്ന തരത്തിലാണ് ഇതിൽ പാർട്ടി സഖാക്കൾ ഉദ്യോഗസ്ഥരുടെ കൂടെ  ചേർന്നു ഈ കൊള്ള നടത്തിയിരിക്കുന്നത്..സ്വർണ്ണം വേർതിരിച്ചെടുക്കുന്നതിനായി വിഗ്രഹങ്ങളും മറ്റും പോളിഷ് ചെയ്യാനായി ചെന്നൈയിലെ കമ്പനിയിലേക്ക് കൊണ്ടുപോയപ്പോൾ, അവിടെ വെച്ച് സ്വർണ്ണം വേർതിരിച്ചെടുക്കാൻ 'സ്ട്രിപ്പിങ് സാൾട്ട്' എന്ന പ്രത്യേക രാസവസ്തു ഉപയോഗിച്ചതായി അന്വേഷണസംഘം കണ്ടെത്തി. ചെമ്പ് പാളികളിൽ നിന്ന് സ്വർണ്ണം എങ്ങനെയാണ് വേർതിരിച്ചെടുത്തത് എന്നതിന്റെ കൃത്യമായ ശാസ്ത്രീയ വിശദീകരണം ഈ ലാബ് റിപ്പോർട്ടിലുണ്ട്.  അത് കിട്ടിയതോടെ ഇതുവരെ പിടിക്കപ്പെട്ടു ജയിലിൽ കഴിഞ്ഞ നേതാക്കൾക്കും അവരുടെ കൂട്ടാളികൾക്കും കോടതിയിൽ കുറ്റപത്രം നൽകുന്നതോടെ അങ്ങോട്ട് തന്നെ പോകാം. എത്രയും പെട്ടന്ന് തന്നെ അതായത് ഒരു മാസത്തിനകം കുറ്റപത്രം സമര്പ്പിക്കാന് ആണ് കോടതി അന്ത്യശാസനം നൽകിയിരിക്കുന്നത്.  അതായത്, സ്വർണ്ണം പൂശാൻ എന്നും പറഞ്ഞു കൊണ്ടുപോയി അവിടെ നിന്നും നടത്തിയ മോഷണ പ്രകാരം ഗുണനിലവാരത്തിൽ വന്ന വ്യത്യാസം: യഥാർത്ഥത്തിൽ ഉണ്ടായിരുന്ന സ്വർണ്ണത്തിന്റെ അളവും മാറ്റും, പിന്നീട് 'നാനോ കോട്ടിങ്' വഴി പൂശിയ സ്വർണ്ണത്തിന്റെ അളവും തമ്മിൽ വലിയ അന്തരമുണ്ടെന്ന് ലാബ് പരിശോധനയിലൂടെ വ്യക്തമായിയിരിക്കുന്നത്.

എല്ലാം അരിച്ചു പെറുക്കി എസ് ഐ ടി കണ്ടു പിടിച്ചു എന്ന് പറയുന്നതിൽ നിന്നും എത്രയോ ആധികാരികമായി ലാബ് റിപ്പോർട്ടും സത്യങ്ങൾ പറഞ്ഞു തരികയാണ്.ചുരുക്കത്തിൽ, സാക്ഷിമൊഴികളിൽ മാത്രം ഒതുങ്ങുന്നതല്ല ഈ കേസ് എന്നും, പ്രതികൾ സ്വർണ്ണം മോഷ്ടിച്ച രീതി  പൂർണ്ണമായും തെളിയിക്കുന്ന ശക്തമായ ശാസ്ത്രീയ-ഫോറൻസിക് തെളിവുകൾ ഈ പരിശോധനാ റിപ്പോർട്ടിലൂടെ പോലീസിന് ലഭിച്ചിട്ടുണ്ടെന്നുമാണ് കോടതി വിലയിരുത്തിയത്. ഈ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ അന്വേഷണസംഘം ഉടൻ തന്നെ അന്തിമ കുറ്റപത്രം സമർപ്പിക്കാൻ തയ്യാറായി കഴിഞ്ഞു. അങ്ങനെ കുറ്റം പത്രം സമർപ്പിക്കുമ്പോൾ യഥാർത്ഥ പ്രതികളെ മനസ്സിലാകും. എങ്കിലും അവർക്കു മുകളിലും വമ്പൻ സ്രാവുകളുണ്ട് എന്നും മനസ്സിലാകും. അതൊരു പക്ഷെ രാസ പരിശോധനയിൽ അറിയില്ലെങ്കിലും ഒരന്വേഷണം കൂടി വേണ്ടിവരും വമ്പന്മാരെ പിടിക്കാൻ എന്നുള്ള സൂചനയും പുറത്തു വരുന്നു. ഏതായാലും ദേവസ്വം ബോർഡ് പ്രസിഡന്റുമാർ അകത്താക്കുന്ന കേസിൽ അതിനു മുകളില്ലാവരുടെ പേര് ഇനിയെത്ര ഒളിപ്പിക്കാൻ നോക്കിയാലും ഒരു മാസം കഴിയുമ്പോഴേക്കും പുറത്തു വരിക തന്നെ ചെയ്യും.